കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾക്കെതിരെ വത്തിക്കാൻ…

കുട്ടികളുടെ സംരക്ഷണത്തിനായുള്ള യൂറോപ്യൻ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കെതിരെ നടക്കുന്ന ചൂഷണത്തിനും ലൈംഗികാതിക്രമത്തിനുമെതിരെ സംരക്ഷണം ഉറപ്പാക്കുവാൻ ആവശ്യപ്പെട്ട് കർദ്ദിനാൾ ഷാൻ ഓ മാലി.

കുട്ടികളുടെയും കൗമാരക്കാരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുവാൻ വേണ്ടി പ്രവർത്തിക്കുന്ന ടെലെഫോണോ അസ്സറോ എന്ന സംഘടനയുടെ പ്രസിഡന്റ് പ്രൊഫെസ്സർ ഏർനെസ്തോ കാഫൊയ്ക്ക് കർദിനാൾ ഇക്കാര്യം ആവശ്യപ്പെട്ട് സന്ദേശമയച്ചു.

കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ ഒരു ആഗോള മാനുഷിക പ്രശ്നമാണെന്ന് പറഞ്ഞ അദ്ദേഹം, ലോകത്ത് 20 വയസ്സിന് താഴെയുള്ള ഏതാണ്ട് പന്ത്രണ്ട് കോടിയോളം പെൺകുട്ടികളും യുവതികളും ലൈംഗികഅതിക്രമങ്ങൾ അനുഭവിച്ചിട്ടുണ്ടെന്ന ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിനെ ചൂണ്ടിക്കാണിച്ചുകൊണ്ടയിരുന്നു കത്ത്.കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കാൻ വേണ്ടവിധം പദ്ധതികൾ നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group