ഛത്തീസ്ഗഡിൽ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ക്രൈസ്തവർക്കെതിരെ ആക്രമണം.
അമ്പതോളം വരുന്ന ക്രിസ്ത്യാനികളാണ് തീവ്ര ഹിന്ദുത്വവാദികളുടെ ആക്രമണത്തിനിരയായത്.
പ്രാർത്ഥനയ്ക്കായി ഒരു ഡോക്ടറിന്റെ വീട്ടിൽ ഒന്നിച്ചുകൂടിയ ക്രൈസ്തവരെ ബജ്റംഗ്ദൾ ഹിന്ദു തീവ്രവാദികളാണ് ആക്രമിച്ചത്. ജീവരക്ഷാർത്ഥം ക്രിസ്ത്യാനികൾ തീവ്രവാദികളെ ചെറുക്കുന്നതിനായി പൊലീസിനെ വിളിച്ചു. എന്നാൽ, ക്രമസമാധാനം നഷ്ടപ്പെടുത്തി എന്ന കുറ്റം ചുമത്തി വീടിന്റെ ഉടമയായ ഡോക്ടറെയും ഏതാനും ക്രിസ്ത്യാനികളെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
അറസ്റ്റ് ചെയ്തവരെ അന്നുതന്നെ വിട്ടയച്ചെങ്കിലും ആക്രമണത്തിൽ അവർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ശബ്ദ മലിനീകരണത്തിനു കാരണമായേക്കാവുന്ന ലൗഡ് സ്പീക്കറുകളോ മൈക്കുകളോ തങ്ങൾ ഉപയോഗിച്ചിരുന്നില്ല എന്നും അറസ്റ്റു ചെയ്തതിന്റെ കാരണം മനസ്സിലായില്ല എന്നും വീട്ടുടമ ഡോ.വിനയ് സാഹു പറയുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group