ദയാവധത്തിനെതിരേ: നഴ്സുമാരുടെ സംഘടന..

മെൽബൺ: ദയാവധം ഓസ്‌ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡ് സംസ്ഥാനത്ത് നിയമവിധേയമാക്കുന്നതിനെ എതിർത്തുകൊണ്ട് നേഴ്സുമാരുo, ക്രൈസ്തവ സംഘടനകളും രംഗത്ത്.സെപ്റ്റംബറില്‍ ദയാവധ ബില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാനിരിക്കെയാണ് എതിർപ്പ് അറിയിച്ചുകൊണ്ട് ക്വീന്‍സ് ലാന്‍ഡിലെ നഴ്‌സുമാരുടെ സംഘടനയായ നഴ്സസ് പ്രൊഫഷണല്‍ അസോസിയേഷന്‍ ഓഫ് ക്വീന്‍സ്ലാന്‍ഡ്നും (എന്‍.പി.എക്യു), വിവിധ ക്രൈസ്തവ സംഘടനകളും രംഗത്തു വന്നിരിക്കുന്നത്.ജീവന്‍ സംരക്ഷിക്കുക എന്നതാണ് ഒരു നഴ്സിന്റെ ദൗത്യം.ദയാവധം നിയമവിധേയമാക്കുന്നതിലൂടെ, ജീവന്‍ സംരക്ഷിക്കുന്നതിനു പകരം ജീവനെടുക്കുന്ന ദൗത്യത്തിലേക്ക് ഒരു നഴ്‌സിനു മാറേണ്ടിവരുന്നത് അനുവദിക്കാനാകില്ലെന്ന് അംഗങ്ങള്‍ പറഞ്ഞു.ജീവന്‍ സംരക്ഷിക്കുക എന്ന നേഴ്സുമാരുടെ ദൗത്യത്തിന് എതിരാണ് ദയാവധം നിയമവിധേയമാക്കുമ്പോള്‍ സംഭവിക്കുന്നതെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group