വൈദികർക്കും, സമർപ്പിതർക്കും, മിഷണറിമാർക്കും നേരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്..

വൈദികർക്കും സമർപ്പിതർക്കും അൽമായ മിഷണറിമാർക്കും നേരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നതായി പൊന്തിഫിക്കൽ ഫൗണ്ടേഷൻ എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ്’ (എ.സി.എൻ) റിപ്പോർട്ട്.ഇതിൽതന്നെ 2021 വർഷത്തിൽ മാത്രം 17പേർ കൊല്ലപ്പെട്ടെന്നും 20 പേരെ ബന്ധികളാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.

പീഡിത ക്രൈസ്തവർക്കിടയിൽ ശുശ്രൂഷ ചെയ്യുന്ന സന്നദ്ധ സംഘടനയായ എ.സി.എൻ പീഡിത ക്രൈസ്തവർക്കായി പ്രാർത്ഥിക്കാനും അവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാനുമായി നവംബർ 17 മുതൽ 24വരെ ‘റെഡ് വീക്ക്’ ആചരിക്കുന്നതിന്റെ ഭാഗമായി പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ദേവാലയങ്ങളിലും തെരുവോരങ്ങളിലുമെല്ലാം വൈദികരും മിഷണറിമാരും ആക്രമണത്തിനിരയാകുന്നുണ്ടെന്നും വെടിയേറ്റും കത്തിക്കുത്തേറ്റും മാരകായുധങ്ങൾകൊണ്ടുള്ള വെട്ടേറ്റും മിഷറണറിമാർ കൊല്ലപ്പെടുന്നുവെന്നും ആഫ്രിക്കൻ രാജ്യമായ നൈജീരിയയിലെയും ലാറ്റിൻ അമേരിക്കൻ രാജ്യമായ മെക്‌സിക്കോയിലെയും സാഹചര്യo അതീവ ഗുരുതരമാണെന്നും എ.സി.എൻ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group