കോവിഡ് മഹാമാരിക്കെതിരെഅഖണ്ഡ ജപമാലക്കോട്ട തീർത്ത്96 അംഗകന്യാസ്ത്രീ സംഘം.

ഏറ്റുമാനൂർ :കോവിഡ് 19ന്റെ പരിണതഫലമായി കഷ്ടപ്പെടുന്ന ലോകജനതയെ സമർപ്പിച്ച് 96 അംഗ കന്യാസ്ത്രീ സംഘം ത്രിദിന അഖണ്ഡ ജപമാല യജ്‌ഞം സംഘടിപ്പിച്ചു.
 കോവിഡിനെതിരെ ആത്മീയപ്രതിരോധക്കോട്ട തീർക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനമനുഷ്ഠിക്കുന്ന മലയാളികളായ കന്യാസ്ത്രീകളാണ് മൂന്നുദിവസങ്ങളിലായി പരിശുദ്ധ ദൈവമാതാവിന് 500 ജപമാലകൾ സമർപ്പിച്ചത്…ഇത് പരിശുദ്ധ അമ്മയോടുള്ള വണക്കമാസ ത്തിന്റെ നാളുകളിലായിരുന്നുവെന്നതും പ്രത്യേകം ശ്രദ്ധാർഹമാണ്….കോവിഡ് മഹാമാരിയെ തരണം ചെയ്തവരും കോവിഡ് ബാധിതരുമായ കന്യാസ്ത്രീകളുടെ പങ്കാളിത്തവും ഈ  ജപമാല യജ്ഞത്തിന്റെ പ്രത്യേകതയായിരുന്നു.”വാക് വിത്ത് ക്രൈസ്റ്റ് മിഷന്റെ”നേതൃത്വത്തിൽ ഓൺലൈൻ സംവിധാനമായ ”സൂം” ആപ്ലിക്കേഷനിലൂടെയായിരുന്നു  ജപമാല യജ്ഞം ക്രമീകരിച്ചിരുന്നത്. ദിവസങ്ങൾക്ക് മുമ്പ് സ്വദേശത്തും വിദേശത്തുമുള്ള 72 വൈദികർ ചേർന്ന് മേൽപ്പറഞ്ഞ ഓൺലൈൻ മാർഗം ജപമാല യജ്ഞം നടത്തിയതിന്റെ ചുവട് പിടിച്ചാണ് കന്യാസ്ത്രീകളും ഈ ജപമാല യജ്ഞത്തിന് തുടക്കമിട്ടത്.
കോവിഡ് രോഗത്തിൽ നിന്നുള്ള മുക്തിക്കും പ്രതിരോധത്തിനുമായി ഫ്രാൻസിസ് മാർപാപ്പ നേരത്തെ ആഹ്വാനം ചെയ്ത  ”റോസറി മാരത്തൺ ആണ് ഇവർക്ക് പ്രചോദനമായത്.  പ്രശസ്ത ഗാനരചയിതാവും സംഗീതജ്ഞനുമായഫാ.ഷാജി തുമ്പേച്ചിറയിലിന്റെ പ്രാരംഭ പ്രാർത്ഥനയോടെ മെയ് പത്തിനായിരുന്നു അഖണ്ഡ ജപമാല യജ്ഞത്തിന്റെ തുടക്കം..
കോവിഡ് ബാധിതരായവരെയും, കുടുംബാംഗങ്ങളെയും,ഈ മഹാമാരി ക്കെതിരെ പോരാടുന്ന  ആരോഗ്യപ്രവർത്തകരെയും,പ്രിയപ്പെട്ട വരുടെ  അകാലവിയോഗത്തിൽ ദുഃഖാർത്തരായ വരെയും,ഭരണാധികാരികളെയും,സന്നദ്ധ സംഘടനകളിലെ പ്രവർത്തകരെയുമടക്കമുള്ള ലോകജനതയെ സമർപ്പിച്ചു കൊണ്ടായിരുന്നു  ജപമാല അർപ്പണം.
കർണാടക ഭദ്രാവതി രൂപതാ ബിഷപ്പ് അഭിവന്ദ്യ മാർ  ജോസഫ് എരുമച്ചാടത്ത് പിതാവിന്റെ ആശീർവാദത്തോടെ മെയ് 13-ന് യജ്ഞം സമാപിച്ചു.
ഇതേ മാതൃകയിൽ മെയ്-19ന്96 കുടുംബങ്ങൾ പങ്കെടുക്കുന്ന ജപമാലയും ക്രമീകരിച്ചിട്ടുണ്ടെന്ന് ”വാക് വിത്ത് ക്രൈസ്റ്റ് മിഷന്റെ ”സ്പിരിച്വൽ ഡയറക്ടർ ഫാ.അനീഷ് മുണ്ടിയാനിക്കൽ എം.എസ്.എഫ്. എസ്.(കാരിസ് ഭവൻ ധ്യാനകേന്ദ്രം അതിരമ്പുഴ)പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group