സ്വർഗസ്ഥനായ പിതാവേ…’ എന്ന പ്രാർത്ഥന നീക്കം ചെയ്യാനുള്ള നീക്കത്തിനെതിരെ ഇ-മെയിൽ ക്യാംപെയിന് തുടക്കംകുറിച്ച് വിശ്വാസീസമൂഹം.

സിഡ്നി : ഓസ്ട്രേലിയയിലെ വിക്‌ടോറിയൻ പാർലമെന്റ് നടപടികൾ ആരംഭിക്കുംമുമ്പ് ചൊല്ലുന്ന ‘സ്വർഗസ്ഥനായ പിതാവേ…’ എന്ന പ്രാർത്ഥന നീക്കംചെയ്യാനുള്ള നീക്കത്തിനെതിരെ പ്രതിരോധം ശക്തമാക്കി വിശ്വാസീസമൂഹം.
പാർലമെന്റ് നീക്കത്തിനെതിരെ ക്രിസ്ത്യൻ സംഘടനയായ ‘ഓസ്‌ട്രേലിയൻ ക്രിസ്ത്യൻ ലോബിയുടെ നേതൃത്വത്തിൽ ഇ-മെയിൽ ക്യാംപെയിന് തുടക്കംകുറിച്ചു.ഓഗസ്റ്റ് നാലിന് പ്രമേയം അവതരിപ്പിക്കുമെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ്, അതിനെതിരായ പ്രതിരോധം വ്യാപകമാക്കാൻ ഇ മെയിൽ ക്യാംപെയിനുകൾ ആരംഭിച്ചിരിക്കുന്നത്. പ്രാർത്ഥന നീക്കം ചെയ്യാനുള്ള ശ്രമത്തിനെതിരെ പ്രതിഷേധം അറിയിച്ചു കൊണ്ട് പാർലമെന്റ് അംഗംമായ സ്റ്റെഫ് റയാൻ കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു.
നൂറു വർഷത്തിലേറെയായി തുടരുന്ന രാജ്യത്തിന്റെ പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമാണ് പാർലമെന്റിലെ പ്രാർത്ഥനയെന്നും ഇതരമതസ്ഥരെ പൂർണമനസോടെ ഉൾക്കൊള്ളുമ്പോഴും രാജ്യത്തിന്റെ പാരമ്പര്യത്തെ എന്തിന് അകറ്റിനിർത്തണമെന്ന ചോദ്യവും ക്രൈസ്തവ സംഘടനകൾ ഉന്നയിക്കുന്നുണ്ട്.‘പരമ്പരാഗതമായി പാലിച്ചുപോരുന്ന വിശ്വാസങ്ങളെ സമൂഹത്തിലെ സുപ്രധാനമായ സ്ഥാപനങ്ങളിൽനിന്ന് പടിപടിയായി നീക്കംചെയ്യാനുള്ള സർക്കാരിന്റെ ശ്രമങ്ങൾ അപലപനീയമാണെന്നും ക്രിസ്ത്യൻ സംഘടനകൾ കുറ്റപ്പെടുത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group