യുണൈറ്റഡ് ക്രിസ്ത്യൻ ഫോറo പ്രവർത്തകന് നേരെ എസ്.ഡി.പി.ഐ മുസ്ലിം പ്രവർത്തകരുടെ ആക്രമണം…

തൊടുപുഴ: യുണൈറ്റഡ് ക്രിസ്ത്യൻ ഫോറo പ്രവർത്തകന് നേരെ എസ്.ഡി.പി.ഐ മുസ്ലിം പ്രവർത്തകരുടെ ആക്രമണം.യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ സജീവ പ്രവർത്തകനായ ഇടുക്കി സ്വദേശി ശ്രീ മനുസൂദനൻ എന്ന മനോജ് ആണ് എസ്ഡിപിഐ പ്രവർത്തകരുടെ ക്രൂരമായ ആക്രമണത്തിന് ഇരയായത്. പതിനൊന്നും പന്ത്രണ്ടും വയസ്സുള്ള കുട്ടികളുടെ മുമ്പിൽ വച്ചായിരുന്നു
മനോജിനെ നൂറിലധികം വരുന്ന എസ്ഡിപിഐ പ്രവർത്തകർ ആക്രമിച്ചത്.സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത പോസ്റ്റിനെ ചോദ്യം ചെയ്തുകൊണ്ട് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്തു കൊണ്ടിരുന്ന മനോജിനെ തൊടുപുഴ മങ്ങാട്ടുകവലയിൽ വെച്ച് ബസ് തടഞ്ഞുകൊണ്ടാണ് ആക്രമണം നടത്തിയത്. പോക്കറ്റടിക്കാരൻ ആണെന്ന വ്യാജേനയാണ് ആദ്യം അക്രമികൾ മനോജിനെ ബസ്സിൽനിന്ന് പുറത്തിറക്കിയത് എന്നാൽ ഇതിനിടെ അക്രമികളിൽ ചിലർ “നീ മുസ്ലിംകൾക്കെതിരെ സംസാരിക്കും.. നിന്നെ ജീവിക്കാൻ അനുവദിക്കുകയില്ല ” എന്ന ആക്രോശിച്ചു. തുടർന്നാണ് സംഘം ഫെയ്സ്ബുക്ക് പോസ്റ്റുകൾ ചോദ്യംചെയ്ത് മർദ്ദിക്കാൻ ആരംഭിച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു.ആക്രമണത്തിൽ 12 വയസ്സുള്ള മകനും പരിക്കേറ്റിട്ടുണ്ട്.ഗുരുതര പരിക്കേറ്റ മനോജ് ഇപ്പോൾ തൊടുപുഴ സെൻമേരിസ് ആശുപത്രിയിൽ ചികിത്സയിലാണ്.പോലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group