കൊച്ചി: മത്സ്യക്കച്ചവടം നടത്തിവന്ന വയോധികയെ കൈയേറ്റം ചെയ്യുകയും മത്സ്യം റോഡിലേക്കു വലിച്ചെറിയുകയും ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നു കെആര്‍എല്‍സിസി പ്രസിഡന്റ് ബിഷപ് ഡോ. ജോസഫ് കരിയില്‍ ആവശ്യപ്പെട്ടു.ആറ്റിങ്ങലില്‍ മത്സ്യ കച്ചവടം ചെയ്ത് ഉപജീവനമാർഗ്ഗം നടത്തുന്ന അല്‍ഫോന്‍സിയ എന്ന സ്ത്രീക്കുണ്ടായ അനുഭവം ഞെട്ടിക്കുന്നതാണെന്നും,ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന പേരില്‍ അവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ടെന്നതും അപലപനീയമാണെന്നും ബിഷപ് ഡോ. ജോസഫ് കരിയില്‍ ചൂണ്ടിക്കാട്ടി.കുറ്റക്കാർക്കെതിരെ കർശനനടപടി സ്വീകരിക്കണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group