ബ്രഹ്മപുരത്തെ മാലിന്യമല നീക്കാൻ പുതിയ കമ്പനിയുമായി കരാർ

ബ്രഹ്മപുരത്തെ മാലിന്യമല നീക്കാൻ പുതിയ കമ്പനിയുമായി കരാറിലേര്‍പ്പെടാൻ കൊച്ചി കോര്‍പ്പറേഷൻ തീരുമാനിച്ചു. ഭൂമി ഗ്രീൻ എനര്‍ജി കമ്പനിക്കാണ് കരാര്‍ നല്‍കുക. പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ എതിര്‍പ്പ് വോട്ടെടുപ്പിലൂടെ തള്ളിയാണ് പുതിയ കരാറിന് കൗൺസില്‍ തീരുമാനമെടുത്തത്.

ബ്രഹ്മപുരം തീപിടുത്തതിനു പിന്നാലെ വേസ്റ്റ് നീക്കുന്നതില്‍ നിന്ന് സോൺട ഇൻഫ്ര ടെക് കമ്പനിയെ കൊച്ചി കോര്‍പ്പറേഷൻ ഒഴിവാക്കിയിരുന്നു. പുതിയതായി അപേക്ഷിച്ച രണ്ട് കമ്പനികളില്‍ കുറഞ്ഞ തുക രേഖപെടുത്തിയത് ഭൂമി ഗ്രീൻ എനര്‍ജി കമ്പനിയാണ്. ഒരു ടൺ മാലിന്യം നീക്കാൻ 1708 രൂപയാണ് കമ്പനി ആദ്യം ആവശ്യപെട്ടതെങ്കിലും ചര്‍ച്ചയില്‍ അത് 1690 രൂപയായി കുറച്ചു. തുടര്‍ന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങുന്ന ഒരു സംഘം കമ്പനി ഇപ്പോള്‍ ബയോ മൈനിംഗ് പ്രവര്‍ത്തികള്‍ ചെയ്യുന്ന പൂനയിലെ പ്ലാന്‍റ് സന്ദര്‍ശിച്ചു പ്രവര്‍ത്തനം വിലയിരുത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group