കൊച്ചി : സംസ്ഥാന കൃഷിവകുപ്പ് നെല്‍ കര്‍ഷകരെ സംരക്ഷിക്കുന്നതില്‍ സമ്പൂര്‍ണ്ണ പരാജയമാണെന്ന് അഡ്വ. വി.സി. സെബാസ്റ്റ്യന്‍.
ഉദ്യോഗസ്ഥരും മില്ലുടമകളും എജന്റുമാരും കര്‍ഷകരുടെ കഞ്ഞിയില്‍ കൈയിട്ടുവാരി നടത്തുന്ന അഴിമതികള്‍ വിജിലന്‍സ് കണ്ടെത്തിയ സാഹചര്യത്തിൽ അടിയന്തര നടപടികളുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കടം വാങ്ങി കൃഷിയിറക്കുന്ന കര്ഷകന് വിറ്റ നെല്ലിന്റെ പോലും തുക കൃത്യമായി ലഭ്യമാക്കാതെ ഉദ്യോഗസ്ഥര്‍ സ്വകാര്യ മില്ലുടമകള്‍ക്കുവേണ്ടി ഒത്തുകളിക്കുകയാണ്. നെല്‍കര്‍ഷകരോടുള്ള നീതികേടിനും ക്രൂരതയ്ക്കും അവസാനമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group