ക്രൈസ്തവർക്ക് നേരെയുള്ള അക്രമങ്ങൾക്കെതിരെ ചുവന്ന ആഴ്ച ആചരിക്കുന്നു…

ലോകമെമ്പാടും വിവിധ രാജ്യങ്ങളിൽ ക്രൈസ്തവർക്ക് നേരെയുള്ള അക്രമങ്ങൾക്കെതിരെ എയ്‌ഡ്‌ റ്റു ചർച്ച് ഇൻ നീഡ് എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ റെഡ് വീക്ക്( ചുവന്ന ആഴ്ച ) ആചരിക്കുന്നു.ലോകമെങ്ങും ക്രൈസ്തവർ നേരിടുന്ന പീഡനങ്ങൾക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി വിവിധ ഭൂഖണ്ഡങ്ങളിലെ പല രാജ്യങ്ങളിലും, നവംബർ 17 മുതൽ 24 വരെയുള്ള ദിവസങ്ങളിൽ ദേവാലയങ്ങളിലും പ്രധാനപ്പെട്ട ചില സ്ഥലങ്ങളിലും ചുവന്ന ലൈറ്റ് പ്രകാശിപ്പിക്കും.

ലോകത്ത് മതസ്വാതന്ത്ര്യത്തിന്റെ ആവശ്യകതയെക്കുറിച്ചും, ഇപ്പോഴും നിരവധി രാജ്യങ്ങളിൽ ക്രൈസ്തവർ നേരിടുന്ന മതപീഡനങ്ങളെക്കുറിച്ചും അവബോധം വളർത്തുന്നതിന്റെ ഭാഗമായാണ് ഇങ്ങനെ ഒരു പ്രചാരണം നടത്തുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group