കൊച്ചി : പഞ്ചായത്ത് രാജ്, മുനിസിപ്പൽ ആക്ടുകളുടെ പുതിയ ഭേദഗതി പ്രകാരം, നികുതിയിനത്തിൽ നേരത്തേ നൽകിയിരുന്ന ഇളവുകൾ നിർത്തലാക്കിയത്, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വലിയ പ്രതിസന്ധിക്കിടയാക്കുമെന്നു സീറോ മലബാർ കുടുംബകൂട്ടായ്മ.
സ്വാഭാവികമായും ഈ ഉയർന്ന സാമ്പത്തിക ബാധ്യതയേറ്റെടുക്കേണ്ടി വരുന്നത് രക്ഷിതാക്കളായതിനാൽ, ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം സാധാരണക്കാരനു ലഭിക്കാനുള്ള സാധ്യതയ്ക്കു മങ്ങലേൽപ്പിക്കും.
നേരത്തേ ഹയർ സെക്കൻഡറി വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഹോസ്റ്റലുകൾക്കും നൽകിവന്നിരുന്ന ഇളവുകളാണ് ഏപ്രിൽ ഒന്നു മുതൽ നിർത്തിയത്.
വലിയ പ്രതിസന്ധിക്കു വഴിവയ്ക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങളെ വേർതിരിക്കുകയും ചെയ്യുന്ന ഈ ഭേദഗതിയിൽ നിന്നു പിൻമാറണമെന്ന് സീറോ മലബാർ കുടുംബ കൂട്ടായ്മ നേതൃയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group