ദരിദ്ര രാജ്യങ്ങളിലെ സെമിനാരി വിദ്യാർത്ഥികളുടെ പരിശീലനത്തിന് സഹായഹസ്തവുമായി ‘എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ്’

ദരിദ്ര രാജ്യങ്ങളിലെ സെമിനാരി വിദ്യാർത്ഥികളുടെ പരിശീലനത്തിന് സഹായഹസ്തവുമായി പൊന്തിഫിക്കൽ സന്നദ്ധ സംഘടനയായ ‘എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ്’ (എ.സി.എൻ). അഞ്ച് ഭൂഖണ്ഡങ്ങളിൽ നിന്നുള്ള 13,400 സെമിനാരി വിദ്യാർത്ഥികൾക്ക് പ്രയോജനകരമാകുന്ന 600 പദ്ധതികളാണ് ‘എ.സി.എൻ’ ധനസഹായം ലഭ്യമാക്കുന്നത്. പീഡിത കൈസ്തവരെ ശുശ്രൂഷിക്കുന്നതിൽ വ്യാപരിക്കുന്ന സംഘടനയാണ് ‘എ.സി.എൻ’.

വിവിധ രാജ്യങ്ങളിലായി 111,058 പേരാണ് ഇപ്പോൾ വൈദീക പരിശീലനം നടത്തിക്കൊണ്ടിരിക്കുന്നത്. അതിൽ എട്ടിൽ ഒരാൾക്ക് വീതം ‘എ.സി.എൻ’ന്റെ സഹായപദ്ധതി പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തൽ. സെമിനാരിയിലെ അടിസ്ഥാന സൗകര്യ വികസനം മുതൽ സ്‌കോളർഷിപ്പുകൾ വരെയാണ് ‘സെമിനാരിയൻസ് ഇൻ കൺഡ്രീസ് ഓഫ് നീഡ്’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഏതാണ്ട് എട്ട് മില്യൺ യൂറോയാണ് ഇതിനായി വിനിയോഗിക്കുക.

ആഫ്രിക്കയിലെ സെമിനാരി വിദ്യാർത്ഥികൾക്കാണ് ഏറ്റവും അധികം പ്രയോജനം ലഭിക്കുക, 7,654 പേർ. ലാറ്റിൻ അമേരിക്കയിൽ നിന്ന് 2,461 പേർക്കും കിഴക്കൻ യൂറോപ്പിൽ നിന്ന് 1,498 പേർക്കും ഏഷ്യയിൽ നിന്ന് 1,724 പേർക്കും മധ്യപൂർവേഷ്യയിൽ നിന്ന് 14 പേർക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ദാരിദ്ര്യത്തിന്റെയും അക്രമത്തിന്റെയും യുദ്ധങ്ങളുടെയും മതപീഡനങ്ങളുടെയും പിടിയിലായ പ്രദേശങ്ങളിൽ നിന്ന് ഉയരുന്ന ദൈവവിളികൾ പ്രോത്‌സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group