കേരളത്തില്‍ യുവജനങ്ങളില്‍ എയ്ഡ്‌സ് ബാധ കൂടുന്നു; ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട്

കേരളത്തിൽ യുവജനങ്ങളില്‍ എയ്ഡ്‌സ് രോഗ ബാധ ഗണ്യമായി വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. 2022-23 വര്‍ഷത്തില്‍ 360 യുവജനങ്ങള്‍ക്കാണ് പുതുതായി എയ്ഡ്‌സ് ബാധ സ്ഥിരീകരിച്ചത്.

എറണാകുളത്താണ് എയ്ഡ്‌സ് രോഗ ബാധിതരായ യുവജനങ്ങള്‍ കൂടുതലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയില്‍ നിന്നുള്ള വിവരാവകാശ രേഖയെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട്.

2017- 18 കാലയളവില്‍ 308 യുവജനങ്ങളാണ് പുതുതായി രോഗികളായത്. 2022- 23 വര്‍ഷത്തില്‍ രോഗം സ്ഥിരീകരിച്ച യുവജനങ്ങളുടെ എണ്ണം 360 ആയി ഉയര്‍ന്നു. എറണാകുളം ജില്ലയില്‍ 2017-18 വര്‍ഷത്തില്‍ 35 യുവാക്കളില്‍ രോഗബാധ സ്ഥിരീകരിച്ചു. 2022-23 ആയപ്പോള്‍ ഈ എണ്ണം 104 ആയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പോസിറ്റിവിറ്റി നിരക്ക്. 2017- 18 വര്‍ഷത്തില്‍ രോഗികള്‍ മൂന്ന് പേരാണെങ്കില്‍, 2022- 23 വര്‍ഷത്തില്‍ മലപ്പുറത്ത് 18 യുവജനങ്ങള്‍ രോഗികളായി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group