വായു മലിനീകരണം അതിരൂക്ഷം; സ്‌കൂളുകള്‍ക്ക് അവധി

വായു മലിനീകരണം ഡൽഹിയിൽ അതിരൂക്ഷമായി തുടരുന്നു. ഭൂരിഭാഗം പ്രദേശങ്ങളും പുകമഞ്ഞാൽ മൂടപ്പെട്ടു. ബിഎസ്-3 പെട്രോൾ, ബിഎസ്-4 ഡീസൽ കാറുകൾക്ക് ഡൽഹി സർക്കാർ നിരോധനം ഏർപ്പെടുത്തി. ഡൽഹി, നോയിഡ, ഗുരുഗ്രാം, ഗാസിയാബാദ്, ഫരീദാബാദ് എന്നിവിടങ്ങളിൽ വായു മലിനീകരണം രൂക്ഷമാണ്.

ഡൽഹി ഐ.ടി.ഒ വായു ഗുണനിലവാര സൂചിക ഗുരുതര അവസ്ഥയായ 428 രേഖപ്പെടുത്തി. ആനന്ദ് വിഹാർ, ചാണക്യപുരി, കോണോട്ട് പ്ലേസ്,ദ്വാരക സെക്ടർ തുടങ്ങിയ പ്രദേശങ്ങളിൽ വായു മലിനീകരണം അപകടകരമായ അവസ്ഥയിലാണ്.

വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ ദില്ലിയില്‍ രണ്ടു ദിവസം സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് എക്‌സിലൂടെ അവധി പ്രഖ്യാപിച്ചത്. മലിനീകരണ തോത് ഉയര്‍ന്ന സാഹചര്യത്തില്‍ എല്ലാ സര്‍ക്കാര്‍, സ്വകാര്യ പ്രൈമറി സ്‌കൂളുകള്‍ക്കും അടുത്ത രണ്ട് ദിവസം അവധിയായിരിക്കുമെന്നാണ് കെജ്രിവാള്‍ അറിയിച്ചത്.

മലിനീകരണം കുറയ്ക്കുന്നതിനായുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി തുടങ്ങിയിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നയിടങ്ങളില്‍ എഞ്ചിനീയര്‍മാര്‍ നിരന്തരം പരിശോധന നടത്തി മലിനീകരണം കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നഗരത്തില്‍ സ്വകാര്യ വാഹനങ്ങള്‍ ഇറക്കുന്നത് കുറയ്ക്കണമെന്നും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group