വായു മലിനീകരണം: ഡൽഹിയിൽ ട്രക്കുകൾ ഒഴികെയുള്ള വാഹനങ്ങൾക്ക് നിയന്ത്രണം

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ (GRAP 4) നടപ്പിലാക്കി. അവശ്യ സാധനങ്ങൾ കൊണ്ടു വരുന്ന ട്രക്കുകൾ ഒഴികെ ബാക്കി ഉള്ളവയുടെ ഡൽഹിയിലേക്കുള്ള പ്രവേശനം നിർത്തിവച്ചു. സിവിയർ പ്ലസ് വിഭാഗത്തിൽ തുടരുന്നതിനാൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് ഡൽഹി സർക്കാരിന്റെ തീരുമാനം. ഗ്രേറ്റർ നോയിഡ,ഗാസിയാബാദ് ,ഫരീദാബാദ്, ഗുരുഗ്രാം, എന്നിവിടങ്ങളിൽ വായു മലിനീകരണം ഗുരുതരാവസ്ഥയിലാണ്.

വായു മലിനീകരണ തോത് ഉയര്‍ന്ന നിലയില്‍ തുടരുന്നതിനാല്‍ ഡല്‍ഹിയിലെ പ്രൈമറി സ്‌കൂളുകള്‍ നവംബര്‍ 10 വരെ അടച്ചിടും. 6-12 വരെ ക്ലാസുകള്‍ ഓണ്‍ലൈനാക്കുമെന്നും വിദ്യാഭാസ മന്ത്രി അതിഷി വ്യക്തമാക്കി.

ദീപാവലി കണക്കിലെടുത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group