അജ്മർ രൂപതയുടെ ആദ്യ മെത്രാനും ഫ്രഞ്ച് കപ്പൂച്ചിൻ സഭാംഗവുമായിരുന്ന ബിഷപ് ഫോർത്തുനാത്തൂസ് ഹെന്റി കൗമോണ്ടിനെ ദൈവദാസനായി പ്രഖ്യാപിച്ചു. ഇതോടെ വിശുദ്ധനായി പ്രഖ്യാപിക്കാനുളള നാമകരണ നടപടികൾക്ക് ഔദ്യോഗികമായ തുടക്കമായി.
1897 ലാണ് ബിഷപ്പ് ഫോർത്തുനാത്തൂസ് ആദ്യമായി ഇന്ത്യയിലേക്ക് എത്തിയത്. 1903 ൽ രജ്പുത്ര മിഷന്റെ അപ്പസ്തോലിക് പ്രിഫെക്ടായി. ഇന്ത്യയിലെ കപ്പൂച്ചിൻ സഭാംഗങ്ങളുടെ ആദ്യത്തെ സുപ്പീരിയറുമായിരുന്നു. പ്രഭുദാസി സിസ്റ്റേഴ്സ് ഓഫ് അജ്മെർ, മിഷൻ സിസ്റ്റേഴ്സ് ഓഫ് അജ്മെർ എന്നീ രണ്ടു സന്യാസിനി സമൂഹങ്ങളും ഇദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്.
അജ്മെറിലെ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ കത്തീഡ്രലിൽ നടന്ന ദൈവദാസ പ്രഖ്യാപന ചടങ്ങിൽ ബിഷപ് പിയൂസ് തോമസ് ഡിസൂസ, എമിരത്തൂസ് ബിഷപ് ഇഗ്നേഷ്യസ് മെനേസെസ്, ബിഷപ് ഓസ്വാൾഡ് ലൂയീസ് ബിഷപ് ചാക്കോ തോട്ടുമാരിക്കൽ തുടങ്ങിയവർ പങ്കെടുത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group