സമഗ്ര സാക്ഷര പാലാ പ്രോജക്ടിന്റെ ഭാഗമായി പുതിയ പാഠപുസ്തകത്തിൽ ചേർത്തിട്ടുള്ള അക്ഷരമാല പ്രകാശനം ചെയ്തു.
മാതൃഭാഷാ പോഷക സന്നദ്ധ സമിതിയും പാലാ കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയും ചേർന്ന് പാലാ സെന്റ് തോമസ് കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ ഓഡിറ്റോറിയത്തിൽ നടത്തിയ പൊതുസമ്മേളനത്തിലായിരുന്നു മന്ത്രി വി. ശിവൻകുട്ടി അക്ഷരമാല പ്രകാശനം ചെയ്തത്. പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു.
പാലാ സെന്റ് തോമസ് കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷന്റെ നിറക്കൂട്ട് 2022 ചിത്രീകരണം മന്ത്രി റോഷി അഗസ്റ്റിൻ പ്രകാശനം ചെയ്തു.
റവ. ഡോ. തോമസ് മൂലയിൽ സമഗ്ര സാക്ഷര പാലാ പ്രോജക്ടിന്റെ 15 ഇന പരിപാടികളും അക്ഷര പഠനോപാധികളും അവതരിപ്പിച്ചു. മാണി സി. കാപ്പൻ എംഎൽഎ, മുനിസിപ്പൽ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര, പാലാ കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി ഫാ. ബർക്കുമാൻസ് കുന്നുംപുറം, കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ബീനാമ്മ മാത്യു, വൈസ് പ്രിൻസിപ്പൽ ഡോ. ടി.സി. തങ്കച്ചൻ എന്നിവർ സംസാരിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group