ആലപ്പുഴ ജില്ല അതീവ ജാഗ്രതയിൽ; എച്ച്‌1 എന്‍1 പടരുന്നു

കൊച്ചി :ആലപ്പുഴ ജില്ലയില്‍ എച്ച്‌ 1 എന്‍ 1 പടരുന്നു. ജില്ലയില്‍ 17 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രണ്ട് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ആലപ്പുഴ സ്വദേശിനിയാണ് കഴിഞ്ഞ മാസം മരണപ്പെട്ടത്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരു സ്ത്രീ കഴിഞ്ഞ ആഴ്ചയും മരണപ്പെട്ടു. ജില്ലയില്‍ എച്ച്‌ 1 എന്‍ 1 പടരുന്നതോടെ ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

ഇന്‍ഫ്‌ളുവന്‍സ ടൈപ്പ് എ വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് എച്ച്‌ 1 എന്‍ 1. വായുവിലൂടെ എളുപ്പത്തില്‍ പകരുന്ന ഒരു സാംക്രമിക രോഗമാണിത്. ചുമക്കുമ്ബോഴും, തുമ്മുമ്ബോഴും സൂക്ഷ്മ കണങ്ങള്‍ വായുവിലൂടെ മറ്റൊരാളിലേക്ക് പകരുന്നു. കൂടാതെ രോഗി ഉപയോഗിക്കുന്ന വസ്തുക്കളിലൂടെയും 80% വരെ രോഗം പകരാനുളള സാധ്യതയുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group