ഖരമാലിന്യ സംസ്കരണത്തില്‍ സമ്പൂർണ്ണ ശുചിത്വ നഗരസഭയായി ആലപ്പുഴയെ പ്രഖ്യാപിച്ചു

ഖരമാലിന്യ സംസ്കരണത്തില്‍ സമ്പൂർണ്ണ ശുചിത്വ നഗരസഭയായി ആലപ്പുഴ ജില്ല.

ഖരമാലിന്യ സംസ്കരണത്തില്‍ സമ്ബൂര്‍ണ്ണ ശുചിത്വ നഗരസഭയായി ഉയരുക എന്നത് വലിയ നേട്ടമാണെന്ന് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ്. എന്നാല്‍ അത് നിലനിര്‍ത്തുക വലിയ വെല്ലുവിളിയാണെന്നും ഇതില്‍ അത്യന്തം ജാഗ്രത തുടരേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴ നഗരസഭ ഖരമാലിന്യ സംസ്കരണത്തില്‍ സമ്ബൂര്‍ണ്ണ ശുചിത്വം കൈവരിച്ചതിന്റെ പ്രഖ്യാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഈ നേട്ടം കൈവരിക്കാനായി പരിശ്രമിച്ച നഗരസഭയെയും ജനപ്രതിനിധികളെയും ഹരിത കര്‍മ്മ സേനാംഗങ്ങളെയും ഉദ്യോഗസ്ഥരെയും ജനങ്ങളെയും മന്ത്രി അഭിനന്ദിച്ചു.
പതിറ്റാണ്ടുകളായി തുടരുന്ന ശീലവും മനോഭാവവും മാറ്റിയെടുക്കുക എളുപ്പമല്ല. ഇതിന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജനങ്ങളും ഒറ്റക്കെട്ടായി നില്‍ക്കണം. ഉത്തരവാദിത്വ മാലിന്യ സംസ്കരണത്തില്‍ ജാഗ്രതയും മുൻകരുതലും തുടരേണ്ടതുണ്ടെന്നും മന്ത്രി ഓര്‍മിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group