കോട്ടയം : വിശുദ്ധ അൽഫോൻസാമ്മയുടെ ജീവിതത്തെ കുറച്ച് കൂടുതൽ അറിയുവാൻ ഭരണങ്ങാനം അൽഫോൻസ സ്പിരിച്വാലിറ്റി സെന്ററിൽ നവംബർ 4, 5, 6 തീയതികളിൽ ആൽഫോക്യും ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു.
വിശുദ്ധ അൽഫോൻസാമ്മയുടെ ജീവിതത്തെ മുൻനിർത്തി ഭരണങ്ങാനം അൽഫോൻസാ ജ്യോതി പ്രോവിൻസാണ് ആൽഫോക്യും എന്ന പേരിൽ റെസിഡൻസ് പ്രോഗ്രാമായി സെമിനാർ സംഘടിപ്പിക്കുന്നത്. സെമിനാർ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യുo.
ചങ്ങനാശേരി സഹായമെത്രാൻ മാർ തോമസ് തറയിൽ, വടവാതൂർ പൗരസ്ത്യ വിദ്യാപീഠം റെക്ടർ ഡോ. ആൻഡ്രൂസ് മേക്കാട്ട്കുന്നേൽ, വിൻസെൻഷ്യൻ സഭ പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. മാത്യു കക്കാട്ടുപിള്ളിൽ, മംഗലപ്പുഴ സെമിനാരി റെക്ടർ ഫാ. സെബാസ്റ്റ്യൻ പാലമൂട്ടിൽ, എഫ്സിസി മുൻ സുപ്പീരിയർ ജനറൽ മദർ സീലിയ, എടത്വാ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. പി.സി. അനിയൻകുഞ്ഞ്, കേരള ബാങ്ക് സീനിയർ മാനേജർ ലീല ജെയ്ൻ എന്നിവർ ക്ലാസുകൾ നയിക്കും. സെമിനാറിൽ 75 പേർക്കാണ് പ്രവേശനമുള്ളത്. രജിസ്ട്രേഷൻ ഒക്ടോബർ 25 വരെ.
ഫോൺ: 8606130058, 8547480058. ഇമെയിൽ: [email protected]
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group