കോവിഡ് 19- സൃഷ്ടിച്ച പ്രത്യാഘാതങ്ങളിൽ നിന്ന് നാടിനെ രക്ഷിക്കാൻ
എല്ലാ സഭാ മക്കളും അണിചേരണമെന്നും സാമൂഹിക വളർച്ചയിൽ യുവജനങ്ങൾ പങ്കാളികളാകണമെന്നും സീറോ മലബാർ സഭാ തലവൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി.കത്തോലിക്ക കോൺഗ്രസ് യൂത്ത് കൗൺസിൽ കർമപദ്ധതി ‘പുറപ്പാട്’ പ്രകാശനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സഭയുടെ യുവജന പ്രസ്ഥാനത്തിലൂടെ കടന്നുവന്നവർ സമുദായ സംഘടനയായ കത്തോലിക്ക കോൺഗ്രസിനൊപ്പം നിന്ന് സമൂഹത്തിന്റെ മുഴുവൻ വളർച്ചയ്ക്ക് നേതൃത്വം നൽകണമെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.
ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികൾ സാമൂഹിക ഉന്നമനം ലക്ഷ്യമിട്ടുള്ളതാകയാൽ ഏറെ പ്രശംസ അർഹിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർമപദ്ധതി മന്ത്രി റോഷി അഗസ്റ്റിനു നൽകി പ്രകാശനം ചെയ്തു. കത്തോലിക്ക കോൺഗ്രസ് നടത്തുന്ന സാമൂഹിക ഇടപെടലുകളെ മന്ത്രി അഭിനന്ദിച്ചു.
കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ അനുഗ്രഹ പ്രഭാഷണം നടത്തി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group