റെയില്‍വെയുടെ സേവനങ്ങളെല്ലാം ഇനി ഒരു ആപ്പില്‍

ഇന്ത്യൻ റെയില്‍വെയുടെ മുഴുവൻ സേവനങ്ങളും ഒരു ആപ്പിലൊതു ക്കാനൊരുങ്ങുന്നു. റെയില്‍വെ ഒരുക്കുന്ന ‘സൂപ്പര്‍ ആപ്പ്’ ഉടൻ പുറത്തിറങ്ങും.

നിലവില്‍ ടിക്കറ്റ് എടുക്കാനും ട്രെയിൻ എവിടെയെത്തി എന്നറിയാമൊക്കെ ഒരു ഡസനിലധികം ആപ്പുകള്‍ റെയില്‍വെക്കുണ്ട്. ഇവയെല്ലാം ഒരു ആപ്പിലേക്ക് ചുരുക്കാനാണ് റെയില്‍വെ പദ്ധതിയിടുന്നത്.ഒപ്പം സ്വകാര്യ ആപ്പുകള്‍ ഉപയോഗിക്കുന്നവരെ കൂടി പുതിയ ആപ്പിലേക്ക് എത്തിക്കുക എന്നതാണ് റെയില്‍വെയുടെ ലക്ഷ്യം. 90 കോടി രൂപ ചെലവഴിച്ചാണ് ആപ്പ് ഒരുക്കുന്നതെന്നാണ് റെയില്‍വെ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group