അരുവിത്തുറ തിരുനാളിന്റെ എല്ലാ ആഘോഷങ്ങളും മാറ്റിവച്ചു….!!!

കാഞ്ഞിരപ്പള്ളി: കോവിഡിന്റെ പശ്ചാത്തലത്തില്‍ അരുവിത്തുറ തിരുനാളിലെ ഏപ്രില്‍ 24 25 ശനി, ഞായര്‍ ദിവസങ്ങളിലെ എല്ലാ ആഘോഷങ്ങളും ഒഴുവാക്കുന്നതായി അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളി വികാരി റവ. ഫാ. അഗസ്റ്റിന്‍ പാലയ്ക്കപ്പറമ്പില്‍ അറിയിച്ചു. എസ്ജിസി ചാനല്‍, അരുവിത്തുറ പള്ളിയുടെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഈ ദിവസങ്ങളിലെ തിരുക്കര്‍മ്മങ്ങള്‍ ലൈവ് ആയി പ്രക്ഷേപണം ചെയ്യുന്നതാണ്. വിശ്വാസികള്‍ ഭവനങ്ങളില്‍ ആയിരുന്നുകൊണ്ട് ഈ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

സ്വന്തം ലേഖകൻ.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group