ദൈവത്തിൽ ആശ്രയിച്ച നീതിമാൻമാർക്കെല്ലാം, ഭൂമിയിൽ സമാധാനവും, സ്വർഗത്തിൽ നിത്യജീവനും പ്രദാനം ചെയ്യുന്നു.

സന്തോഷവും സൗഭാഗ്യവും നിറഞ്ഞ ജീവിതം ഏതൊരാളും മനസ്സില്‍ താലോലിക്കുന്ന സ്വപ്‌നമാണ്. ഇതിന്റെ സാക്ഷാത്കാരത്തിനു വേണ്ടിയാണല്ലോ ഈ നെട്ടോട്ടമത്രയും.സമ്പത്ത്, അധികാരം, അറിവ് ഇതൊക്കെയാണ് സന്തോഷ സൗഭാഗ്യങ്ങളുടെ മാനദണ്ഡമായി നാം കണക്കാക്കിവരുന്നത്. സുഖം തേടി പണത്തിന് പിന്നാലെ പോയി സുഖം നഷ്ടപ്പെട്ടവര്‍ നമുക്കിടയില്‍ ധാരാളമുണ്ട്. അധികാര സിംഹാസനങ്ങള്‍ കൈപ്പിടിയിലൊതുക്കി ലോകത്തെ അടക്കിഭരിച്ച പലരും ജീവിതത്തില്‍ സ്വസ്ഥതയുള്ളവരായിരുന്നില്ല. അറിവ് നേടി പ്രശസ്തിയുടെ കൊടുമുടി കയറിയ പലരും ജീവിതത്തില്‍ നിരാശരായിരുന്നു.

ലോകത്തെ വിറപ്പിച്ച ഭരണാധികാരികളിലൊരാളായ അഡോള്‍ഫ് ഹിറ്റ്‌ലറും കാമുകി ഈവാ ബ്രൗണും ബര്‍ലിനിലെ സുരക്ഷാ അറയില്‍ സയനൈഡ് കഴിച്ചതിനു ശേഷം സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു. ലോകപ്രശസ്ത കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞനും ഗണിതശാസ്ത്ര വിദഗ്ധനും തത്ത്വചിന്തകനുമായിരുന്ന അലന്‍ തോറിംഗ് 1954-ല്‍ വിഷം ചേര്‍ത്ത ആപ്പിള്‍ കഴിച്ച് ജീവനൊടുക്കുകയായിരുന്നു. നെല്‍സണ്‍ ബങ്കര്‍ എന്ന അമേരിക്കക്കാരന്‍ 1970-ലെ ലോകസമ്പന്നരില്‍ ഒന്നാമനായിരുന്നു. എഴുപതുകളില്‍ അദ്ദേഹത്തിന്റെ ആസ്തി 1600 കോടി ഡോളര്‍ ആയിരുന്നു അദ്ദേഹത്തിന്റെ ആസ്തഥി. എന്നാല്‍ 2014 ഒക്‌ടോബര്‍ 14-ന് മരണപ്പെടുമ്പോള്‍ അദ്ദേഹം പരമദരിദ്രനായിരുന്നു

ശാന്തമായ ജീവിതം പട്ടുമെത്തയില്‍ കിടന്നാലും ലഭിക്കുകയില്ല. കൊട്ടാരസമാനമായ മണിമാളികകള്‍ സമാധാനത്തിന്റെ ഉറവിടവുമാകില്ല. സുഭിക്ഷമായ ഭക്ഷണ വിഭവങ്ങള്‍ മനസ്സിന്റെ വികാരവിക്ഷോഭങ്ങളെ അടക്കിനിര്‍ത്തില്ല. സ്ഥാനമാനങ്ങളും പദവികളും സ്വസ്ഥത നിറഞ്ഞ ജീവിതം സമ്മാനിക്കുകയില്ല. എന്നാൽ ദൈവത്തിൽ ആശ്രയിച്ച നീതിമാൻമാർക്കെല്ലാം, ഭൂമിയിൽ സമാധാനവും, സ്വർഗത്തിൽ നിത്യജീവനും പ്രദാനം ചെയ്യുന്നു. നാം ഒരോരുത്തർക്കും പൂർണ്ണ ഹൃദയത്തോടെ കർത്താവിൽ ആശ്രയിക്കാം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group