ചാവേർ ആക്രമണത്തിന്റെ ഇരകളെല്ലാം രക്തസാക്ഷികൾ; ശ്രീലങ്കയിൽ ”ചാപ്പൽ ഓഫ് മാർട്ടേഴ്‌സ്” ഉയർന്നു.

കൊളംബോ:2019ലെ ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലുണ്ടായ ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ട ക്രിസ്തുസാക്ഷികൾക്ക് ആദരം അർപ്പിക്കാൻ ‘രക്തസാക്ഷികളുടെ കപ്പേള’ (ചാപ്പൽ ഓഫ് മാർട്ടേഴ്‌സ്) നിർമിച്ച് ശ്രീലങ്കയിലെ സഭാ സമൂഹം. ആക്രമണത്തിൽ 27 കുട്ടികൾ ഉൾപ്പെടെ
100ൽപ്പരം പേരുടെ മരണത്തിനിടയാക്കിയ നെഗംബോ സെന്റ് സെബാസ്റ്റ്യൻസ് ദൈവാലയത്തിലെ സെമിത്തേരിയോട് ചേർന്ന് നിർമിച്ച ”ചാപ്പൽ ഓഫ് മാർട്ടിയേഴ്‌സ്”
കൂദാശ ചെയ്തു.ശ്രീലങ്കയിലെ 15 രൂപതകളിൽനിന്നുള്ള ബിഷപ്പുമാരുടെയും നിരവദി വൈദികരുടെയും ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും സാന്നിധ്യത്തിലായിരുന്നു കൂദാശാ കർമം. തുടർന്ന് സെന്റ് സെബാസ്റ്റ്യൻസ് ദൈവാലയത്തിൽ അനുസ്മരണാബലി അർപ്പണവും നടന്നു.ഭീകരാക്രമണത്തിന്റെ രണ്ടാം വാർഷിക ദിനമായ ഇന്നലെ രാവിലെ 8.45ന് സഭ ആഹ്വാനം ചെയ്ത രണ്ട് മിനിറ്റ് മൗനാചരണത്തിൽ ക്രൈസ്തവ സമൂഹത്തിനൊപ്പം ശ്രീലങ്കൻ ജനത ഒന്നടങ്കം അണിചേർന്നു.ആദ്യ സ്‌ഫോടനം സംഭവിച്ച സമയമായ രാവിലെ 8.45ന് ശ്രീലങ്കയിലെ എല്ലാ കത്തോലിക്കാ ദൈവാലയങ്ങളിലും വിലാപമണി മുഴക്കിയതിനെ തുടർന്നായിരുന്നു മൗനാചരണം. അതിനുശേഷം ആക്രമണത്തിന് ഇരയായവരോടുള്ള അനുസ്മരണാർത്ഥം ദൈവാലയങ്ങളിലും ഭവനങ്ങളിലും ദീപങ്ങൾ തെളിച്ച് പ്രാർത്ഥിച്ചു.കൊളംബോ ആർച്ച്ബിഷപ്പ് കർദിനാൾ മാൽക്കം രഞ്ജിത്തിന്റെ മുഖ്യകാർമികത്വത്തിൽ സെന്റ് ആന്റണീസ് ദൈവാലയത്തിൽ അർപ്പിച്ച ദിവ്യബലിയിൽ വിവിധ മതനേതാക്കളും ഉദ്യോഗസ്ഥ പ്രതിനിധികളും തിരുക്കർമങ്ങളിൽ സന്നിഹിതരായിരുന്നു.2019ലെ ഈസ്റ്റർ ദിനത്തിൽ തിരുക്കർമങ്ങൾ നടക്കവേ നെഗംബോയിലെ സെന്റ് ആന്റണീസ്, സെന്റ് സെബാസ്റ്റ്യൻസ്, ബട്ടിക്കലോവയിലെ സിയോൻ എന്നീ ദൈവാലയങ്ങളിലും മൂന്ന് ആഡംബര ഹോട്ടലുകളിലും ഇസ്ലാമിക തീവ്രവാദികൾ നടത്തിയ ചാവേർ ആക്രമണത്തിൽ 277 പേർക്കാണ് ജീവൻ നഷ്ടമായത്. 500ൽപ്പരം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group