എല്ലാ ദര്‍ശനങ്ങളും പൂര്‍ത്തിയാകാന്‍ പോകുന്നു

ദർശനങ്ങൾ നൽകുന്ന ദൈവം ആണ് നമ്മുടെ ദൈവം. വചനം നോക്കിയാൽ ഒരോ പ്രവാചകൻമാർക്കും ക്രിസ്തുവിലൂടെ യഥാര്‍ത്ഥവും പരിപൂര്‍ണവുമായ ആൽമിയവും ഭൗതികവുമായ ദൈവദര്‍ശനം ലഭിച്ചതായി കാണുവാൻ കഴിയും. വചനത്തിൽ ജോസഫിന്റെ ചരിത്രം പഠിച്ചാൽ താൻ കണ്ട ദർശനം ജോസഫിനെ കഷ്ടതയിൽ എത്തിച്ചു. ജോസഫ് തന്റെ ദരശനങ്ങൾ സാധ്യമാകുന്നതിനു വേണ്ടി വലിയ വില ജീവിതത്തിൽ കൊടുക്കേണ്ടി വന്നു. പൊട്ടക്കിണറും കാരാഗ്രഹവാസവും അപവാദവും അപമാനവും എല്ലാം അവൻ സഹിക്കേണ്ടി വന്നത് അവൻ കണ്ട ദർശനം നിമിത്തമായിരുന്നു. സഹോദരന്മാർ ജോസഫിനെ കൊല്ലുവാൻ നോക്കി. എന്നാൽ ദൈവം തക്കസമയത്ത് ജോസഫിനെ രക്ഷിച്ചു.

ദൈവീക ദർശനത്തിന്റെ പൂർത്തീകരണത്തിനായി ഉള്ള യാത്രയിൽ പൊട്ടക്കിണറും, അടിമചന്തയിലെ ജീവിതവും, പോത്തിഫറിന്റെ വീട്ടിലെ അടിമപ്പണിയും, അവന്റെ ഭാര്യയുടെ അപവാദ പ്രചരണവും, ചെയ്യാത്ത കുറ്റത്തിന് കാരാഗൃഹ വാസവും എന്നിങ്ങനെ എല്ലാ വിധ കഷ്ടതകളും ജോസഫ് ജീവിതത്തിൽ അനുവദിച്ചു. അവസാനം ദൈവത്തിന്റെ ദർശനം പരിസമാപ്തിയിൽ എത്തി ജോസഫിനെ ആ രാജ്യത്തെ മന്ത്രിയാക്കുകയും ചെയ്തു. വചനത്തിൽ നാം കാണുന്നത് കര്‍ത്താവ് ജോസഫിന്റെ കൂടെ ഉണ്ടായിരുന്നു എന്നാണ്. എല്ലാ കാര്യങ്ങളിലും അവന് ശ്രേയസ്‌സുണ്ടായി എന്നാണ് വചനം പ്രതിപാദിക്കുന്നത്.

ദൈവം നാം ഒരോരുത്തർക്കും ദൈവം ദർശനങ്ങൾ നൽകിയിട്ടുണ്ടാകും, ഭാവിയെക്കുറിച്ച് ദർശനങ്ങൾ ലഭിക്കാത്തവർ ദൈവത്തോട് പ്രാർത്ഥിക്കുക. നമ്മുടെ ദർശനങ്ങൾ പരിപൂർണ്ണതയിൽ എത്തണം എങ്കിൽ നാം ജോസഫിനെ പോലെ പലവിധ കഷ്ടതകളിലൂടെ സഞ്ചരിക്കേണ്ടതായി വരാം. പൂർണ്ണമായും ദൈവത്തിൽ ആശ്രയിക്കുക. ദർശനം നൽകിയത് ദൈവമാണ് എങ്കിൽ സമാപ്തിയിൽ വരുത്തുവാനും ദൈവം ശക്തൻ തന്നെ. ദൈവം ഉയർത്തിയവനെ താഴ്ത്തുവാൻ ആർക്കു കഴിയും.?


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group