മതപരിവർത്തനാരോപണം: കർണ്ണാടകയിലെയും രാജസ്ഥാനിലെയും പ്രാർത്ഥനാ കൂട്ടായ്മകൾക്ക് നേരെ ആക്രമണം….

ന്യൂഡൽഹി: മതപരിവർത്തനം ആരോപിച്ച് കർണ്ണാടകയിലെയും രാജസ്ഥാനിലെയും ക്രൈസ്തവപ്രാർത്ഥനാ സമ്മേളനങ്ങൾക്ക് നേരെ ഹൈന്ദവമതമൗലികവാദികളുടെ ആക്രമണം.

ആദ്യസംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് നവംബർ ഏഴിന് കർണ്ണാടകയിൽ നിന്നാണ്. ശ്രീരാം സേനയിലെ അംഗങ്ങളാണ് ബെൽഗാവി മാറാത്ത കോളനിയിൽ നടന്ന ക്രൈസ്തവപ്രാർത്ഥനാസമ്മേളനം തടസ്സപ്പെടുത്തിയതും വിശ്വാസികളെ മുറിയിൽ പൂട്ടിയിട്ടതും. പിന്നീട് പോലീസ് എത്തിയാണ് ഇവരെ മോചിപ്പിച്ചത്.

ദരിദ്രരെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം നടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു ശ്രീറാം സേനയിലെ അംഗങ്ങളുടെ ആക്രമണം .

രാജസ്ഥാനിലെ ജയ്പ്പൂരിൽ നിന്നാണ് രണ്ടാമത്തെ സംഭവം റിപ്പോർട്ട് ചെയ്തത് മതപരിവർത്തനം നടക്കുന്നുവെന്ന് ആരോപിച്ചുകൊണ്ട് വ്യാജ പരാതി ലഭിച്ചതിനെ തുടർന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ എത്തിയ പൊലീസ് സംഘം കണ്ടത് പത്തുപേരടങ്ങുന്ന പ്രാർത്ഥനാ ഗ്രൂപ്പിനെയായിരുന്നു. ഇതൊരു വ്യാജ പരാതി ആയിരുന്നുവെന്നും മതപരിവർത്തനം നടന്നതായിട്ടോ നടക്കുന്നതായിട്ടോ തെളിവുകൾ ഒന്നും ലഭിച്ചില്ലെന്നും പോലീസ് ഓഫീസർ അനിൽകുമാർ ടെയ്ലർ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group