കെട്ടിട നിർമ്മാണ നിയമലംഘന ആരോപണം : മദർ തെരേസ ചാരിറ്റി ഹോമിന് 5.4 കോടി രൂപ പിഴ

മദർ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റി ഹോമിന്, കെട്ടിടനിർമ്മാണ നിയമം ലംഘിച്ചുവെന്നാരോപിച്ച് ചണ്ഡീഗഡ് ഭരണകൂടം കാരണം കാണിക്കൽ നോട്ടീസ് അയച്ചു. നഗരത്തിലെ സെക്ടർ 23-ലെ സ്ഥാപനത്തോട് ഫെബ്രുവരി 10-ന് വ്യക്തിപരമായ ഹിയറിംഗിനു ഹാജരാകാൻ ആവശ്യപ്പെട്ടതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടിൽ പറയുന്നു.

ചണ്ഡീഗഡ് എസ്റ്റേറ്റ് റൂൾസ് 2007-ലെ റൂൾ 14, 16 പ്രകാരമാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. നോട്ടീസ് പുറപ്പെടുവിച്ച സബ് ഡിവിഷണൽ മജിസ്ട്രേറ്റ് (സെൻട്രൽ), 2020 ഒക്ടോബർ ഒൻപതു മുതൽ ഒരു ദിവസം 53,000 രൂപ പിഴയായി ചുമത്തിയിരിക്കുകയാണ്. ഇതനുസരിച്ച് പിഴത്തുക ഏകദേശം 5.4 കോടി രൂപ വരും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group