ഇനി മുതൽ മാസം തോറും സർചാർജിന് അനുമതി; വൈദ്യുതി ബിൽ കുതിച്ചുയരും

ഇനി മുതൽ ഉപയോഗിക്കുന്ന വൈദ്യുതിക്ക് മാസം തോറും സ്വമേധയാ സർചാർജ് ഈടാക്കാൻ വൈദ്യുതി ബോർഡിന് റെഗുലേറ്ററി കമ്മിഷന്റെ അനുമതി.

കേന്ദ്രസർക്കാരിന്റെ നിർദേശമനുസരിച്ചാണ് ഇതിനുള്ള ചട്ടങ്ങൾ കമ്മിഷൻ അന്തിമമാക്കിയത്. യൂണിറ്റിന് പരമാവധി 10 പൈസയാണ് ബോർഡിന് ഈടാക്കാവുന്നത്.

കരടുചട്ടങ്ങളിൽ 20 പൈസയാണ് നിർദേശിച്ചിരുന്നത്. ബോർഡ് ആവശ്യപ്പെട്ടത് 40 പൈസയും. ഇതാണ് 10 പൈസയായി കമ്മിഷൻ പരിമിതപ്പെടുത്തിയത്. ജൂൺ ഒന്നിന് പുതിയ നിരക്ക് നിലവിൽവരും


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group