ദൈവ ശാസ്ത്രം പഠിക്കാൻ അവസരവുമായി ആൽഫ ഇൻസ്റ്റിറ്റ്യൂട്ട്.

ദൈവശാസ്ത്ര പഠനമാണ് പരമ പ്രധാനം എന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ
നിർദ്ദേശo പരിപൂർണ്ണമായി ഉൾക്കൊണ്ടുകൊണ്ട് തലശ്ശേരി അതിരൂപതയുടെ ആൽഫ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആൻഡ് സയൻസ് കോളേജിൽ നടത്തിവരുന്ന ദൈവശാസ്ത്ര പഠനം കോഴ്സുകൾക്ക് അഡ്മിഷൻ ആരംഭിച്ചു.
ബിഷപ് മാർ ജോർജ് വലിയമറ്റത്തിന്റെയും ഇപ്പോൾ തലശ്ശേരി രൂപത സഹായമെത്രാനായ മാർ ജോസഫ് പാംപ്ലാനിയുടെ കഠിന ശ്രമഫലമായി 2006 മുതൽ ആരംഭിച്ചിരിക്കുന്ന കോഴ്സുകളിലേക്ക് ആണ് ഈ വർഷത്തെ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നത് .
ആറുമാസത്തെ ഡിപ്ലോമ, മൂന്നുവർഷം നീളുന്ന ഡിഗ്രി, രണ്ടു വർഷത്തെ മാസ്റ്റേഴ്സ് ഇങ്ങനെയാണ് ദൈവശാസ്ത്ര കോഴ്‌സുകൾ ക്രമീകരിച്ചിരിക്കുന്നത്. ഇന്നത്തെ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് അവരവരുടെ വീടുകളിൽ ഇരുന്നു ക്‌ളാസ്സുകളിൽ സംബന്ധിക്കാവുന്ന വിധം വൈകുന്നേരങ്ങളിൽ വിഡിയോ പ്ലാറ്റഫോം വഴി (സൂം മീറ്റ് ) ഓരോ സെമസ്റ്ററിലെയും ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നു. റോം, ബെൽജിയം, ജർമനി, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമുള്ള പ്രശസ്തമായ സർവകലാശാലകളിൽ നിന്നും വ്യത്യസ്തമായ ദൈവശാസ്ത്ര വിഷയങ്ങളിൽ ഡോക്ടറേറ്റ് നേടിയ പ്രൊഫെസ്സർമാരാണ് ക്‌ളാസ്സുകൾ നയിക്കുന്നത് എന്നതും ആൽഫ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രത്യേകതയാണ്. സാധാരണ ക്ലാസ്സുകൾ പോലെ തന്നെ പഠിതാക്കൾക്ക് സംവദിക്കാനും സംശയ നിവാരണം നടത്തുന്നതിനും ഓൺലൈൻ ക്‌ളാസിൽ കൂടെയും സാധിക്കും എന്നതും ഈ പഠനത്തെ മികവുറ്റതാക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്
www.alphathalassery.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക . ഫോൺ നമ്പർ 0091-8086312826 , 0091-9745363277


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group