കൊച്ചി : രാജ്യാന്തര നിലവാരത്തിലേക്ക് അമല്‍ജ്യോതി കോളേജ് ഉയര്‍ന്നത് ദൈവപരിപാലനയിലാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസ് പുളിക്കല്‍. പ്രതിസന്ധിഘട്ടങ്ങളില്‍ കൂടുതല്‍ ശക്തമായി മുന്നോട്ടു പോകുവാന്‍ സാധിച്ചത് ദൈവത്തിന്റെ അദൃശ്യകരങ്ങള്‍ താങ്ങിയതിനാല്‍ ആണെന്നും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ പറഞ്ഞു. ഓട്ടോണമസ് പദവിക്ക് യുജിസിയുടെ ശിപാര്‍ശ ലഭിച്ച കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജിലെ അധ്യാപക – അനധ്യാപകരെ അഭിനന്ദിക്കുന്ന യോഗത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു മാര്‍ പുളിക്കല്‍.
സ്ഥിരോത്സാഹത്തോടും ആത്മവിശ്വാസത്തോടും കൂടി മുന്നേറുക വഴി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രാജ്യാന്തര നിലവാരത്തിലേക്ക് ഉയരാനാവുമെന്ന പ്രചോദന ചിന്തയാണ് അമല്‍ജ്യോതിയുടെ ഓട്ടോണമസ് പദവി ഓര്‍മിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group