ക്രൈസ്തവ വിരുദ്ധത പ്രോൽസാഹിപ്പിക്കുന്ന ആമസോണിന്റെ ഉൽപന്നങ്ങൾക്കെതിരേ നടത്തുന്ന പ്രതിഷേധത്തിൽ പങ്കുചേരുവാൻ അവസരം.
‘ഏറ്റവും മികച്ചതും പുതുമയുള്ളതുമായ ദൈവനിന്ദാ ഉൽപ്പന്നങ്ങൾ’ എന്ന തലക്കെട്ടിൽ ഓൺലൈനിൽ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്ന 91 ഉൽപ്പന്നങ്ങൾക്കെതിരെയാണ് പ്രതിഷേധം നടത്തുന്നത്.
കച്ചവടം മാത്രം ലക്ഷ്യമിട്ട്, ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികളെ അപമാനിക്കും വിധമുള്ള ഇത്തരം ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന ആഹ്വാനം ശക്തമാണ്. അതിന്റെ ഭാഗമായി അമേരിക്കൻ സൊസൈറ്റി ഫോർ ദി ഡിഫൻസ് ഓഫ് ട്രഡീഷൻ, ഫാമിലി ആൻഡ് പ്രോപ്പർട്ടി എന്ന അമേരിക്കയിലെ കത്തോലിക്ക വിശ്വാസികളുടെ സംഘടന ഓൺലൈൻ ഒപ്പുശേഖരണവും ആരംഭിച്ചിട്ടുണ്ട്. മതനിന്ദ പ്രോൽസാഹിപ്പിക്കുന്ന ആമസോണിന്റെ ഉൽപ്പന്നങ്ങൾക്കെതിരേയുള്ള ക്യാമ്പെയ്നിൽ ഇതിനകം 39220 അധികം പേർ ഒപ്പു വച്ചിട്ടുണ്ട്. ആമസോൺ സിഇഒ ആൻഡി ജാസിയെ അഭിസംബോധന ചെയ്താണ് ഓൺലൈൻ നിവേദനം ആരംഭിക്കുന്നത്.
പുതുതലമുറയുടെ ലക്ഷ്യബോധത്തെ വഴിതെറ്റിക്കുന്ന ഇത്തരം ഉൽപന്നങ്ങൾക്കെതിരേയുള്ള ക്യാമ്പെയ്നിൽ പങ്കുചേരാൻ ചുവടെ ചേർത്തിട്ടുള്ള ലിങ്ക് സന്ദർശിക്കുക.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group