ക്രൈസ്‌തവരെ ശക്തമായി പിന്തുണയ്ക്കുവാന്‍ നിയമ ഭേദഗതി പാസാക്കി

സര്‍ക്കാര്‍ തലത്തില്‍ ലോകമെമ്പാടും പീഡിപ്പിക്കപ്പെടുന്ന ക്രൈസ്‌തവരെ സഹായിക്കുവാന്‍ ഹംഗറി നിയമ ഭേദഗതി പാസാക്കി. ജനുവരി ഒന്ന് മുതൽ ഭേദഗതി വരുത്തിയ ഹംഗറി ഹെൽപ്പ്സ് പ്രോഗ്രാമിൻ്റെ നിയമം, പീഡിത ക്രൈസ്തവരുടെ ചുമതലയുള്ള ഹംഗറി സ്റ്റേറ്റ് സെക്രട്ടറി ട്രിസ്റ്റന്‍ അസ്‌ബേജ് ബുധനാഴ്ചയാണ് പ്രഖ്യാപിച്ചത്. മാനുഷിക സഹായം നൽകുന്നതിന് മാത്രമല്ല, ഭാവിയിൽ സാമ്പത്തിക വികസനത്തിനും സമാധാനം കെട്ടിപ്പടുക്കുന്നതിനും ഹംഗറി ഹെൽപ്പ്സ് പ്രോഗ്രാമിന്റെ നിയമം സഹായിക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

ഹംഗറി ഹെൽപ്പ്സ് പ്രോഗ്രാമിൻ്റെ നിയമം കൂടുതൽ ശക്തമാക്കും വിധത്തിൽ, രാജ്യത്തിന് ക്രിസ്തീയ ഐക്യദാർഢ്യം ഉറപ്പിക്കാൻ കഴിയുക മാത്രമല്ലെന്ന് പറഞ്ഞ ട്രിസ്റ്റൻ അസ്ബേജ്, ജീവനെ രക്ഷിക്കേണ്ടത് മനുഷ്യന്‍റെ കടമയാണെന്നും ചൂണ്ടിക്കാട്ടി. ക്രൈസ്തവരാണ് ഇപ്പോൾ ലോകത്ത് ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന വിഭാഗം. ക്രിസ്തുവിനെ അനുഗമിച്ചതിന് പ്രതിവർഷം 5000 പേർ കൊല്ലപ്പെടുന്നു. ആക്രമണങ്ങളിൽ ഭൂരിഭാഗവും, ഏകദേശം എൺപത് ശതമാനവും നടക്കുന്നത് നൈജീരിയയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group