അസമത്വങ്ങൾ തുറന്നു കാട്ടി ആർച്ച് ബിഷപ്പിന്റെ കത്ത്…

രാജ്യത്ത് നടക്കുന്ന അസമത്വങ്ങളെ തുറന്നു കാണിച്ചുകൊണ്ട് ചിലി ആർച്ച് ബിഷപ്പ്
മോൺസിഞ്ഞോർ ഫെർണാണ്ടോ ചോമാലി ഭരണാധികാരികൾക്ക് കത്തയച്ചു.
പരിതാപകരമായ ചിലി യുടെ രാഷ്ട്രീയ-സാമ്പത്തിക, സാമൂഹിക അരക്ഷിതാവസ്ഥയ്ക്ക് ശാശ്വതമായ പരിഹാരo കാണുവാൻ ഭരണാധികാരികൾക്ക് മാത്രമേ കഴിയുകയുള്ളൂവെന്ന് ആർച്ച്ബിഷപ്പ് അയച്ച കത്തിൽ പറയുന്നു.
ജനാധിപത്യത്തിലുള്ള വിശ്വാസം മൂലം പകർച്ചവ്യാധിയുടെ ഘട്ടങ്ങളിൽപോലും തെരഞ്ഞെടുപ്പ് നടത്തുമ്പോൾ അധികാരികൾ നിശ്ചയമായും ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് അവരുടെ പ്രശ്നങ്ങളെ പരിഹരിക്കുവാൻ തയ്യാറാവണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികളോട് പിന്തുണയും അഭിനന്ദനവും അറിയിച്ചുകൊണ്ടാണ് കത്ത് അവസാനിപ്പിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group