മെക്‌സിക്കോയിൽ ഒരു വൈദികൻ കൂടി കൊല്ലപ്പെട്ടു..

മെക്‌സിക്കോ: ലഹരിമരുന്ന്, ക്രിമിനൽ മാഫിയയുടെ തേർവാഴ്ചയിൽ വീണ്ടും ഒരു വൈദികൻകൂടി കൊല്ലപ്പെട്ടു. മൊറേലോസിലെ സംസ്ഥാനത്തെ ഗലീന ടൗണിൽ സ്ഥിതിചെയ്യുന്ന സാൻ നിക്കോളാസ് ഡി ബാരി ഇടവക വികാരിയായ ഫാ. ഹൊസെ ഗ്വാഡലൂപ്പ് പോപോക്കയാണ് കൊല്ലപ്പെട്ടത്. ദൈവാലയത്തിന് അകത്തുവെച്ചാണ് അക്രമികൾ അദ്ദേഹത്തെ കൊല ചെയ്തത്.പ്രതികളെകുറിച്ചോ കൊലപാതകം നടത്തിയത് എങ്ങനെയെന്നോ കൊലപാതകത്തിന് പിന്നിലെ കാരണങ്ങളോ ഇതുവരെ അധികൃതർ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ അധികാരികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും വൈദികന് എന്താണ് സംഭവിച്ചതെന്ന് അറിയാൻ അവർ സഹായിക്കുമെന്നും ക്യൂർനാവാക്ക രൂപതാ ബിഷപ്പ് റാമോൺ കാസ്‌ട്രോ വ്യക്തമാക്കി.മെക്‌സിക്കോയിൽ വൈദികർ ഉൾപ്പെടെയുള്ളവർ ലഹരി മാഫിയയുടെ ആക്രമണത്തിന് ഇരയാകുന്നത് പതിവാകുകയാണ്. കഴിഞ്ഞ ജൂണിലും ഒരു വൈദികൻ കൊല്ലപ്പെട്ടിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group