ലോക കുടുംബസമ്മേളനത്തിൽ ജീവിതസാക്ഷ്യം പങ്കുവയ്ക്കുന്നത് അമേരിക്കൻ ദമ്പതികൾ

അനേകരെ ക്രൈസ്തവ വിശ്വാസത്തിലേക്ക് മടക്കി കൊണ്ടു വന്ന അമേരിക്കൻ സ്വദേശികളായ സോറൻ – എവർ ദമ്പതികളാണ് ഇത്തവണത്തെ ലോകകുടുംബ സമ്മേളനത്തിൽ ജീവിതസാക്ഷ്യം പങ്കുവയ്ക്കുന്നത്.2000-ൽ വിവാഹിതരായവരാണ് ഇവർ. വി. ജോൺ പോൾ രണ്ടാമൻ പാപ്പാ, നവസുവിശേഷവൽക്കരണത്തിൽ സാധാരണക്കാരുടെ പങ്കിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് സുവിശേഷ വേല ചെയ്യുവാൻ ഇവരെ പ്രചോദിപ്പിച്ചത്.“സുവിശേഷം പ്രചരിപ്പിക്കാനുള്ള തങ്ങളുടെ കടമ അത്മായവിശ്വാസികൾ ഗൗരവമായി എടുക്കുകയാണെങ്കിൽ, മൂന്നാം സഹസ്രാബ്ദത്തിൽ സഭയ്ക്ക് ഒരു പുതിയ വസന്തകാലം വരും” ഇതായിരുന്നു സോറൻ – എവർ ദമ്പതികൾക്ക് പ്രചോദനമേകിയ വി. ജോൺ പോൾ രണ്ടാമന്റെ വാക്കുകൾ. ഈ വാക്കുകൾ പലയാവർത്തി എവർതന്നോടു തന്നെ പറഞ്ഞിട്ടുണ്ട്. അങ്ങനെയാണ് വിർജീനിയയിലെ ലീസർഗിൽ ട്രിനിറ്റി ഹൗസ് കമ്മ്യൂണിറ്റിയുടെയും ട്രിനിറ്റി ഹൗസ് കഫേ + മാർക്കറ്റിന്റെയും ഉത്ഭവമെന്ന് സോറൻ പറയുന്നു.

“വിശ്വാസ നവീകരണത്തിനായി കുടുംബങ്ങളെ പ്രചോദിപ്പിക്കുക എന്നതാണ് ഈ ദമ്പതികളുടെ ലക്ഷ്യo അതുകൊണ്ടുതന്നെ ഇവർ കത്തോലിക്കർക്കും അകത്തോലിക്കർക്കും ഒരുമിച്ച് ഇടപഴകാൻ അവസരവും സ്ഥലവുമൊരുക്കുന്നു. മാത്രമല്ല, ഈ സ്ഥലങ്ങൾ പൂർണ്ണമായും ക്രിസ്ത്യൻ അന്തരീക്ഷത്തിലാണ് സജ്ജമാക്കപ്പെട്ടിരിക്കുന്നത്. ഇവിടെ മതഭേദമെന്യേ സ്വർഗ്ഗത്തെ രുചിച്ചറിയാൻ ഈ ദമ്പതികൾ അവസരമൊരുക്കുകയാണ്. ഇവിടേക്ക് കടന്നു വരുന്നവരെ കേൾക്കാനും അവരെ സ്വീകരിക്കാനും അവർക്ക് ഭക്ഷണം വിളമ്പാനും ഈ ദമ്പതികൾ തയ്യാറാണ്. അങ്ങനെ അനേകരെ അവർ കത്തോലിക്കാ വിശ്വാസത്തിലേക്ക് ആകർഷിക്കുന്നുണ്ട്. ആതിഥ്യമര്യാദയും സേവനങ്ങളും കുടുംബജീവിതത്തിന്റെ പ്രധാന വശങ്ങളായാണ് ഈ ദമ്പതികൾ കാണുന്നത്. ദൈവസ്നേഹവും പരസ്പരസ്നേഹവും കുടുംബങ്ങളിൽ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം.

ഓരോ കുടുംബത്തിനും ഒരു വിളിയുണ്ട്. കുടുംബ ജീവിതത്തിന്റെ പ്രശ്നങ്ങൾക്കും സന്തോഷങ്ങൾക്കുമിടയിൽ ദൈവസ്വരം തിരിച്ചറിയാനും ദൈവഹിതം നിറവേറ്റാനും ദമ്പതികൾക്കു സാധിക്കണം. ഇന്ന് സോറൻ – എവർ ദമ്പതികൾ അഞ്ച് കുട്ടികളുടെ മാതാപിതാക്കളാണ്. അതോടൊപ്പം അവർ തങ്ങളുടെ ദൈവവിളിയും തിരിച്ചറിഞ്ഞ് പ്രവർത്തിക്കുകയും ചെയ്യുന്നു .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group