അമേരിക്കൻ തിരഞ്ഞെടുപ്പ് : പ്രതികരണവുമായി മാർപാപ്പാ

നവംബറിൽ നടക്കുന്ന അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ യു എസ് വോട്ടർമാർ ‘കുറഞ്ഞ തിന്മയെ’ തിരഞ്ഞെടുക്കണമെന്ന് നിർദ്ദേശിച്ച് ഫ്രാൻസിസ് മാർപാപ്പ.

രണ്ടാഴ്ച ദൈർഘ്യമുള്ള 45-ാമത് അപ്പസ്തോലിക സന്ദർശനത്തിൻ്റെ സമാപന യാത്രയിൽ പരിശുദ്ധ പിതാവ് വിമാനത്തിൽ നടത്തിയ പത്രസസമ്മേളനത്തിലാണ് ഇപ്രകാരം പറഞ്ഞത്.

സിംഗപ്പൂർ എയർലൈൻസിന്റെ പേപ്പൽ വിമാനത്തിൽ, സ്വന്തം മനസ്സാക്ഷിക്ക് അനുസൃതമായി വോട്ടുചെയ്യാൻ മാർപാപ്പ കത്തോലിക്കരെ പ്രോത്സാഹിപ്പിച്ചു. “നിങ്ങൾ വോട്ട് ചെയ്യണം, കുറഞ്ഞ തിന്മ തിരഞ്ഞെടുക്കണം. ഏതാണ് കുറഞ്ഞ തിന്മ? ആ സ്ത്രീയോ പുരുഷനോ?“ വൈസ് പ്രസിഡൻ്റ് കമല ഹാരിസിനേയും അവരുടെ റിപ്പബ്ലിക്കൻ എതിരാളിയായ മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനേയും പരാമർശിച്ച് പാപ്പാ ചോദിച്ചു. “ഓരോ വ്യക്തിയും അവരുടെ മനസ്സാക്ഷിക്കനുസരിച്ച് ചിന്തിക്കുകയും പ്രവർത്തിക്കുകയും വേണം. കുടിയേറ്റക്കാരെ പുറത്താക്കുന്നതും കുഞ്ഞുങ്ങളെ കൊല്ലുന്നതും ഈ രണ്ടു കാര്യങ്ങളും ജീവന് വിരുദ്ധമാണ്.” – പാപ്പാ കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group