പാലാ രൂപതാ മെത്രാനെ പിന്തുണച്ചുകൊണ്ട് അമേരിക്കന്‍ എഴുത്തുകാരന്‍…

പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നാര്‍ക്കോട്ടിക്സ് ജിഹാദിനും, ലവ് ജിഹാദിനും എതിരെ നൽകിയ മുന്നറിയിപ്പിന് പിന്തുണ അറിയിച്ചുകൊണ്ട് പ്രമുഖ അമേരിക്കന്‍ ബ്ലോഗറും ജിഹാദ് വാച്ച് വെബ്സൈറ്റിന്റെ സ്ഥാപകനുമായ റോബര്‍ട്ട് സ്പെന്‍സർ രംഗത്ത്.

ജിഹാദ് നടത്തുവാനും, അതിനുവേണ്ട പണം കണ്ടെത്തുവാനുമുള്ള മാര്‍ഗ്ഗമായി ദശകങ്ങളായി മയക്കുമരുന്ന് ഉപയോഗിച്ച് വരുന്നുണ്ടെന്നു ഡെട്രോയിറ്റ് ആസ്ഥാനമായുള്ള ഡിജിറ്റല്‍ മാധ്യമം ‘ചര്‍ച്ച് മിലിറ്റന്റ്’ നോട് റോബര്‍ട്ട് സ്പെന്‍സര്‍ പറഞ്ഞു. ബിഷപ്പിന്റെ പ്രസ്താവന ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള വാര്‍ത്തയിലാണ് അദ്ദേഹം പ്രതികരണം നടത്തിയിരിക്കുന്നത്.

പലരും അഭിമുഖീകരിക്കാൻ വിസമ്മതിക്കുന്ന കാര്യമാണ് ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ ആദ്യ ഭരണകൂടം സ്ഥാനഭ്രഷ്ടരാകുന്നതിന് മുന്‍പ് പണം കണ്ടെത്തുന്നതിനായി ഒപിയം ഉപയോഗിക്കുന്നതിനെ കുറിച്ച് താലിബാന്‍ പറഞ്ഞിട്ടുള്ളതും, മുസ്ലീങ്ങള്‍ക്കല്ലാതെ അമുസ്ലീങ്ങള്‍ക്ക് ഒപിയം വില്‍ക്കുന്നതിനെ പ്രോത്സാഹിപ്പിച്ചിട്ടുള്ളതും “ദി ഹിസ്റ്ററി ഓഫ് ജിഹാദ്: ഫ്രം മുഹമ്മദ്‌ റ്റു ഐസിസ്” എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയായ സ്പെന്‍സര്‍ ചൂണ്ടിക്കാട്ടി.

ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് ചൂണ്ടിക്കാട്ടിയ ലവ് ജിഹാദിന് നിരവധി ക്രിസ്ത്യന്‍, ഹിന്ദു, സിഖ് സ്ത്രീകളും പെണ്‍കുട്ടികളും ഇരയായിട്ടുണ്ടെന്നും, ഇക്കാര്യത്തില്‍ അമുസ്ലീങ്ങളായ പെണ്‍കുട്ടികളെ വിവാഹം ചെയ്യുവാന്‍ വലിയ താല്‍പ്പര്യം കാണിക്കുന്ന മുസ്ലീങ്ങള്‍ അവര്‍ക്കുണ്ടാകുന്ന കുട്ടികളെ മുസ്ലീമാക്കിയ ശേഷം വിവാഹം ചെയ്യുന്ന പെണ്‍കുട്ടികളോട് ക്രൂരത കാണിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുകയാണ് പതിവെന്നും, അമുസ്ലീങ്ങളുടെ ചിലവില്‍ മുസ്ലീങ്ങളുടെ എണ്ണം കൂട്ടുന്നതിനുള്ള ഒരു മാര്‍ഗ്ഗമാണ് ലവ് ജിഹാദെന്നും സ്പെന്‍സര്‍ വിവരിച്ചു.

പെണ്‍കുട്ടികളെ കെണിയില്‍പെടുത്തി മസ്തിഷ്ക പ്രക്ഷാളനം വഴി മതപരിവര്‍ത്തനം ചെയ്ത് തീവ്രവാദി ക്യാമ്പുകളിലേക്ക് അയക്കുന്നുണ്ടെന്നും ഇക്കാലത്ത് നിരവധി ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ ഇത്തരം ചതിയില്‍ പെടുന്നുണ്ടെന്നും സ്പെന്‍സര്‍ ചൂണ്ടിക്കാട്ടി ..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group