വെടിമരുന്ന് ഉപയോഗ നിയന്ത്രണം; പുതിയ മാർഗനിർദേശങ്ങൾ സ്വീകാര്യം : കെ‌സി‌ബി‌സി ജാഗ്രത കമ്മീഷന്‍

ഒരേ അവസരത്തിൽ ഈ നിർദ്ദേശം ആവർത്തിക്കാനുള്ള കാരണം. ദീപാവലി ആഘോഷത്തിന് പുറമെ പടക്കങ്ങൾക്ക് ഉപയോഗ സാധ്യത കൂടുതലുള്ള ക്രിസ്മസ്, പുതുവത്സരം തുടങ്ങിയ അവസരങ്ങളെക്കുറിച്ചും ഉത്തരവിൽ പ്രത്യേക പരാമർശങ്ങളുണ്ട്. എന്നാൽ, ഏതെങ്കിലും മതവിഭാഗത്തെ പ്രത്യേകമായി ഉദ്ദേശിച്ചുകൊണ്ടുള്ള നിർദേശങ്ങളെന്ന് ഇവയെ കരുതുന്നത് യുക്തമല്ല.

നിലവിൽ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കത്തിന്റെകൂടി അടിസ്ഥാനത്തിൽ നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന നിയന്ത്രണങ്ങൾ പ്രകാരം, കരിമരുന്ന് കലാ പ്രകടനങ്ങൾക്ക് സമയപരിധിയും ഉപയോഗിക്കാവുന്ന പടക്കങ്ങൾക്ക് നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. മുഖ്യമായും ഉയർന്ന മലിനീകരണത്തിന് കാരണമാകുന്ന രാസവസ്തുക്കൾ ഒഴിവാക്കിയുള്ള പടക്കങ്ങളാണ് ഉപയോഗിക്കാനാവുന്നതായുള്ളത്.

കാർബൺ, അലുമിനിയം, ബേരിയം തുടങ്ങിയ അടിസ്ഥാന പദാർത്ഥങ്ങൾ ഇത്തരം ഉൽപ്പന്നങ്ങളിൽ നിരോധിക്കപ്പെട്ടിരിക്കുന്നു. 160 ഡെസിബെൽ വരെ ശബ്ദം സൃഷ്ടിച്ചിരുന്ന മുൻകാല കരിമരുന്ന് ഉൽപ്പന്നങ്ങളുടെ സ്ഥാനത്ത് 125 ഡെസിബെൽ പരിധി നിശ്ചയിച്ചിട്ടുമുണ്ട്. ശബ്ദമലിനീകരണവും അതുമൂലമുള്ള പ്രതിസന്ധികളും ഇവിടെ കണക്കിലെടുത്തിരിക്കുന്നു. 2025 ഹരിതശീലവർഷമായി ആചരിക്കാൻ 2024 ഓഗസ്റ്റ് മാസം കേരളകത്തോലിക്കാ മെത്രാൻ സമിതി തീരുമാനമെടുത്തിട്ടുണ്ട്.

കാർബൺ ബഹിർഗമനവും പരിസ്ഥിതി, വായു മലിനീകരണവും കുറച്ചുകൊണ്ടുവരിക എന്ന ശീലം പ്രാവർത്തികമാക്കുകയാണ് അതുകൊണ്ട് ലക്ഷ്യമാക്കുന്നത്. വെടിമരുന്നിന്റെ അനിയന്ത്രിതമായ ഉപയോഗം വലിയ പാരിസ്ഥിതിക പ്രതിസന്ധികളിലേയ്ക്ക് നയിച്ചിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ അക്കാര്യത്തിൽ നിയന്ത്രണം കൊണ്ടുവരുന്നത് എന്തുകൊണ്ടും ഉചിതമാണ്. ഈ പശ്ചാത്തലത്തിൽ ദേശീയ ഹരിത ട്രൈബ്യൂണൽ കേരളത്തിന് നൽകിയിരിക്കുന്ന പുതിയ മാർഗനിർദേശങ്ങൾ സ്വീകാര്യമാണ്.

ഈ നീക്കത്തെ കേരള കത്തോലിക്കാസഭയുടെ പുതിയ തീരുമാനങ്ങളുടെ വെളിച്ചത്തിൽ പ്രത്യേകമായും സ്വാഗതം ചെയ്യാവുന്നതാണ്. കത്തോലിക്കാ സംഘടനകളും വിവിധ പ്രസ്ഥാനങ്ങളും രൂപതകളും ഈ നിലപാടിനോട് യോജിച്ച് നയരൂപീകരണം നടത്തുന്നത് കാലോചിതവും യുക്തവുമാണെന്നും കെസിബിസി ജാഗ്രത കമ്മീഷൻ സെക്രട്ടറി ഫാ. ഡോ. മൈക്കിൾ പുളിക്കൽ പ്രസ്താവനയില്‍ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m