കണ്ണൂർ : തെരുവുനായ ആക്രമണത്തിൽ സംസാരശേഷിയില്ലാത്ത പതിനൊന്നുകാരനു ദാരുണാന്ത്യം. കണ്ണൂർ മുഴപ്പിലങ്ങാട് കെട്ടിനകം സ്വദേശി നിഹാൽ നൗഷാദ് ആണു മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചോടെയാണു കുട്ടിയെ കാണാതായത്. നാട്ടുകാരും ബന്ധുക്കളും ചേർന്നു നടത്തിയ തെരച്ചിലിനൊടുവിൽ സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽനിന്നു ചോരവാർന്ന നിലയിൽ നിഹാലിനെ കണ്ടെത്തുകയായിരുന്നു. ദേഹമാസകലം നായ കടിച്ച മുറിവുകളുണ്ടായിരുന്നു. രക്തം വാർന്നാണു കുട്ടി മരിച്ചതെന്നാണു നിഗമനം.
ഒരാഴ്ച മുൻമ്പ് പാനൂരിലും പത്തനംതിട്ടയിലും കുട്ടികൾക്കു നേരേ തെരുവുനായ ആക്രമണമുണ്ടായിരുന്നു. പാനൂരിൽ ഒന്നരവയസുകാരന് കണ്ണിനും ചെവിക്കും മൂക്കിനും ഗുരുതര പരിക്കേറ്റിരുന്നു. കുട്ടി ഇപ്പോഴും ചികിത്സയിലാണ്. 2022 സെപ്റ്റംബറിൽ തെരുവുനായയുടെ കടിയേറ്റ് പത്തനംതിട്ട പെരുനാട് സ്വദേശിയായ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ അഭിരാമി കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം റാന്നി, പെരുനാട് മേഖലകളിലായി 19 പേർക്കാണ് നായയുടെ കടിയേറ്റത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group