വര്‍ഗീയ വിഷം വിതറി ബാബാ രാം ദേവിന്റെ അനുചരന്‍.

വര്‍ഗീയ വിഷം വിതറുന്ന പോസ്റ്റുമായി ബാബാ രാം ദേവിന്റെ അനുയായി ആചാര്യ ബാലകൃഷ്ണ.ക്രിസ്തു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) ഗൂഢാലോചന നടത്തുന്നതായാണ് ബാലകൃഷ്ണയുടെ പുതിയ ട്വീറ്റർ പ്രസ്താവന.ബാബാ രാംദേവിനെ ലക്ഷ്യം വച്ച് ഐഎംഎ നടത്തുന്ന എല്ലാ പ്രവർത്തനങ്ങളുടെയും പിന്നിൽ രാജ്യത്തെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയെന്ന ഉദ്ദേശമാണുള്ളതെന്നാണ് ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ജെ.എ.ജയലാലാണ് മതപരിവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നതെന്നാണ് ആചാര്യ ബാലകൃഷ്ണയുടെ ആക്ഷേപം.കോവിഡിനെ പ്രതിരോധിക്കാന്‍ ക്രിസ്ത്യന്‍ രാജ്യങ്ങളില്‍ നിന്നെത്തുന്ന മരുന്നുകള്‍ ഉപയോഗിക്കുന്നതാവാം ആചാര്യയെ ചൊടിപ്പിക്കുന്നതെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group