ദീർഘദർശിത്വം പേറുന്ന സ്ത്രീധന വിരുദ്ധ ഒരു ഇടയലേഖനം

സ്ത്രീധനമാണ് സകലയിടങ്ങളിലും ചർച്ച….അതിനിടയിൽ ചിലരുടെ ചോദ്യമിതാണ്….ഈ വിഷയത്തിൽ സഭ എന്തു ചെയ്തു? അതായത് സ്ത്രീധനം നിരുൽസാഹപ്പെടുത്താൻ സഭ എന്ത് നിലപാട് സ്വീകരിച്ചു….? പ്രമുഖ മാധ്യമ വ്യക്തിത്വങ്ങൾ വരെ തങ്ങളുടെ അന്തി ചർച്ചയിൽ കത്തോലിക്കാ സഭ സ്ത്രീധനത്തിന്റെ പങ്കുകാരാണെന്ന് പ്രഖ്യാപിച്ചു….അവർക്കു മുൻപിൽ ഒരു ഇടയലേഖനം സമർപ്പിക്കുകയാണ്….ഇന്നോ ഇന്നലെയോ ഇറങ്ങിയ ഇടയലേഖനമല്ല….പതിനെട്ടു വർഷങ്ങൾക്കു മുൻപ്….കൃത്യമായി പറഞ്ഞാൽ 2003 നവംബർ 24 തീയ്യതിയിട്ട് നവംബർ 26 സ്ത്രീധന വിരുദ്ധ ദിനത്തിൽ തൊട്ടടുത്ത് വരുന്ന 2003 നവംബർ 30ന് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ കീഴിലെ പള്ളികളിൽ വായിക്കപ്പെടാൻ അഭിവന്ദ്യ ആർച്ചു ബിഷപ്പ് സൂസപാക്യം പിതാവ് ഒരു ഇടയലേഖനം പുറപ്പെടുവിച്ചു….സ്ത്രീധനത്തെപ്പറ്റി അത് നിരുൽസാഹപ്പെടുത്തേണ്ട ആവശ്യകതയെപ്പറ്റി ശക്തമായ നിലപാടുകൾ ഉൾക്കൊളളിച്ച നാല് പുറങ്ങൾ…..അതിലുണ്ട് ഇന്നിന്റെ കാലത്ത് നൽകേണ്ട ബോധവൽക്കരണത്തിന്റെ ദീർഘദർശിത്വം പേറുന്ന സ്ത്രീധന വിരുദ്ധ നിലപാട്…ഒരിക്കൽക്കൂടി…..ഇന്നല്ല…. ഇന്നലെയല്ല…. പതിനെട്ട് വർഷങ്ങൾക്കു മുൻപ്….സാമൂഹിക മൂല്യങ്ങൾ പേറി സൂസപാക്യം പിതാവ് അന്നേ പറഞ്ഞു വച്ചത് ഇന്നും കാലികപ്രസക്തമത്രേ….. ❤️
വാൽകഷ്ണം : സഭ ഒരു ഭരണകൂടമല്ല….
സഭ പറയുന്നു….. ബാക്കിയെല്ലാം സ്വയം തീരുമാനിക്കേണ്ടത്….

Clinton Damian


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group