തിരുക്കച്ചയെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ക്രിസ്തു രൂപം സ്പെയിനില്‍ പ്രദര്‍ശനത്തിന്

ടൂറിനില്‍ സൂക്ഷിക്കുന്ന തിരുക്കച്ചയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് യേശു ക്രിസ്തുവിന്റെ യഥാര്‍ത്ഥ ശരീരത്തോട് ഏറ്റവും അടുത്തു നില്‍ക്കുന്ന രീതിയില്‍ പുനര്‍സൃഷ്ടിക്കപ്പെട്ട ക്രിസ്തുവിന്റെ പൂര്‍ണ്ണകായ രൂപം സ്പെയിനില്‍ പ്രദര്‍ശനത്തിന്.
അടുത്ത വര്‍ഷം അമേരിക്കയിലും പ്രസ്തുത രൂപം പ്രദർശനത്തിന് എത്തും.

പദ്ധതിക്ക് ചുക്കാന്‍ പിടിച്ച അല്‍വാരോ ബ്ലാങ്കോയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 2010-ലാണ് പൂര്‍ണ്ണകായ രൂപം ആദ്യമായി പ്രദര്‍ശനത്തിനുവെച്ചതെന്നു ഇ.ഡബ്ല്യു.ടി.എന്നിന് നല്‍കിയ അഭിമുഖത്തില്‍ ബ്ലാങ്കോ പറഞ്ഞു.

യേശുവിന്റെ യഥാര്‍ത്ഥ ശരീരത്തോട് ഏറ്റവും അടുത്തു നില്‍ക്കുന്ന രീതിയിലുള്ള ആകൃതി ഘടനയോട് കൂടിയ തിരുശരീര പുനര്‍സൃഷ്ടി എന്നത് തന്റെ ഒരു വലിയ ആഗ്രഹമായിരുന്നെന്നും ആദ്യമൊക്കെ ഇത് സംബന്ധിച്ച വലിയ വിവരമൊന്നും തങ്ങള്‍ക്കില്ലായിരുന്നുവെങ്കിലും അവസാനം ഈ രൂപം പുനര്‍സൃഷ്ടിക്കുവാന്‍ തങ്ങള്‍ക്ക് കഴിഞ്ഞുവെന്നും ബ്ലാങ്കോ പറഞ്ഞു. ”സ്പെയിനിലെ സലാമാങ്കായില്‍ പ്രദര്‍ശനത്തിനുവെക്കുവാനൊരുങ്ങുന്ന ഈ പൂര്‍ണ്ണകായ രൂപത്തിന്റെ മുഖം തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണം. ടൂറിനിലെ തിരുക്കച്ചയില്‍ പതിഞ്ഞിരിക്കുന്ന യേശുവിന്റെ ഛായയില്‍ ആദ്യമായി ചര്‍മ്മം വെച്ചുപിടിപ്പിക്കാന്‍ കഴിഞ്ഞു. മുഖം കഴിഞ്ഞാല്‍ പിന്നെ ആളുകളുടെ ശ്രദ്ധ പോകുന്നത് യേശുവിന്റെ ശരീരത്തിലെ മുറിവുകളുടെ എണ്ണത്തിലാണ്”. അവ ടൂറിനിലെ തിരുക്കച്ചയില്‍ പതിഞ്ഞിരിക്കുന്ന മുറിവുകളുടെ പ്രതിഫലനം തന്നെയാണെന്നു ബ്ലാങ്കോ ആവര്‍ത്തിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group