കൊച്ചി : ഡിസംബർ 23, 24 തീയതികളിൽ എറണാകുളം സെന്റ് മേരീസ് ബസിലിക്കയിലുണ്ടായ അനിഷ്ട സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ കമ്മീഷനെ നിയോഗിച്ചു.
അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്താണ് നിയമനം നടത്തിയത്.
ഓറിയന്റല്‍ കാനന്‍ ലോ സൊസൈറ്റി പ്രസിഡന്റ് റവ ഡോ.ജോര്‍ജ് തെക്കേക്കര (കോതമംഗലം) ചെയര്‍മാനും കണ്‍വീനറുമായ കമ്മീഷനില്‍ ഒഎഫ്എം കപ്പൂച്ചിന്‍ ആലുവ പ്രൊവിന്‍ഷ്യാള്‍ ഫാ. പോളി മാടശേരി, മംഗലപ്പുഴ സെമിനാരിയിലെ കാനന്‍ ലോ പ്രഫസര്‍ ഫാ. മൈക്കിള്‍ വട്ടപ്പലം എന്നിവര്‍ അംഗങ്ങളാണ്. ഫാ. സെബാസ്റ്റ്യന്‍ മുട്ടംതൊട്ടിൽ (കാക്കനാട് മൗണ്ട് സെന്റ് തോമസ്) ആണ് കമ്മീഷന് സെക്രട്ടറി.ജനുവരി ഏഴിനു മുമ്പ് റിപ്പോര്‍ട്ട് നല്‍കാനാണു നിര്‍ദേശം.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group