കള്ളക്കേസിൽ അറസ്റ്റിലായ വചനപ്രഘോഷകൻ ഉൾപ്പെടെ ഒൻപത് ക്രൈസ്തവരെ കുറ്റവിമുക്തരാക്കി ഇറാൻ കോടതി

കള്ളക്കേസിൽ കുടുക്കി ജയിലിൽ അടയ്ക്കപ്പെട്ട വചനപ്രഘോഷകൻ ഉൾപ്പെടെ ഒൻപത് ക്രൈസ്തവരെ കുറ്റവിമുക്തരാക്കി ഇറാനിയൻ കോടതി.

വ്യാജ കുറ്റം ചുമത്തി അഞ്ച് വർഷത്തെ ജയിൽ ശിക്ഷയ്ക്ക് വിധിച്ച ഒൻപതു പേരെയും കഴിഞ്ഞ ദിവസം ടെഹ്‌റാൻ അപ്പീൽ കോടതി കുറ്റവിമുക്തരാക്കിയ വിവരം മനുഷ്യാവകാശ നിരീക്ഷക സംഘടനയായ ‘ആർട്ടിക്കിൾ18’ ആണ് വെളിപ്പെടുത്തിയത്. രാജ്യ സുരക്ഷയ്‌ക്കെതിരെ പ്രവർത്തിച്ചു എന്നതിന് വ്യക്തമായ തെളിവുകൾ ഇല്ലെന്ന് വ്യക്തമാക്കി കോടതി ഇവരെ നിരുപാധികം വിട്ടയക്കുകയായിരുന്നു.

സയണിസ്റ്റ് ക്രിസ്തുമതത്തെ പ്രോത്സാഹിപ്പിച്ചു, ‘ഹൗസ് ചർച്ച്’ സ്ഥാപിച്ചു എന്നിങ്ങനെയുള്ള കുറ്റങ്ങളുംകൂടി ചുമത്തിയാണ് ഇവരെ തടങ്കലിൽ ആക്കിയത്.

അന്താരാഷ്ട്ര മനുഷ്യാവകാശ പ്രസ്ഥാനങ്ങളും സന്നദ്ധ സംഘടനകളും കോടതി വിധിയെ സ്വാഗതം ചെയ്തു. പല കാരണങ്ങൾ കൊണ്ടും ഈ കോടതി വിധി സവിശേഷമാണെന്ന് ‘ആർട്ടിക്കിൾ18’ അഡ്വക്കസി ഡയറക്ടർ മൻസൂർ ബോർജി പറഞ്ഞു. എന്നാൽ, സമാനമായ കുറ്റകൃത്യങ്ങൾ ചുമത്തപ്പെട്ട ഏതാണ്ട് ഒരു ഡസണിൽപ്പരം പേർ ഇപ്പോഴും തടവറയ്ക്കുള്ളിലാണെന്ന ദുഃഖവും അദ്ദേഹം പങ്കുവെച്ചു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group