ഫ്രാൻസിസ് മാർപാപ്പ രാജിവെക്കുമോ? അഭ്യൂഹങ്ങൾക്ക് പിന്നിൽ..എന്താണ്?

വത്തിക്കാൻ സിറ്റി :ഫ്രാൻസിസ് മാർപാപ്പയുടെ രാജി സംബന്ധിച്ച് ഇറ്റാലിയൻ മാധ്യമങ്ങളിൽ ഇപ്പോൾ സജീവ ചർച്ച ചൂടുപിടിക്കുകയാണ്.മാർപാപ്പ രാജിവയ്ക്കാൻ പോവുകയാണെന്നും പുതിയ കോൺക്ലേവിന് സാധ്യതയുണ്ടെന്നുമാണ് മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത.എന്നാൽ ഔദ്യോഗികതലത്തിൽ ഇതിനെക്കുറിച്ചുള്ള സ്വീകരണം ഇതുവരെ നടന്നിട്ടില്ല.കോളൻ സർജറിയെ തുടർന്ന് ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതി തന്നെയാണ് ഇത്തരം ഒരു ചർച്ച മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാൻ പ്രധാന കാരണമായത്.ഓഗസ്റ്റ് 23ന് ഇറങ്ങിയ ഇറ്റാലിയൻ പത്രമായ ലിബറോ ക്യുഡിറ്റിയാനോയാണ് പാപ്പായുടെ രാജിയെ കുറിച്ചുള്ള വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.ബെനഡിക് പതിനാറാമൻ മാർപാപ്പ രാജിവച്ചത് 85-ആം വയസ്സിൽ ആയിരുന്നു കൂടാതെ ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യവും പ്രായവും കണക്കിലെടുത്തുകൊണ്ടാണ് ഇത്തരമൊരു വാർത്ത പത്രം പ്രസിദ്ധീകരിച്ചത് എന്നിരുന്നാലും കിംവദന്തികൾക്കിടയിലും സർജറിക്കുശേഷം പൊതുപരിപാടികൾ ആരംഭിച്ച ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യത്തിനു വേണ്ടിയുള്ള പ്രാർത്ഥനയിലാണ് വിശ്വാസി സമൂഹം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group