ഗാസ മുനമ്പില്‍ നിന്ന് പലായനം ചെയ്ത നൂറു കണക്കിന് പലസ്തീൻ മുസ്ലിങ്ങൾക്ക് അഭയമായി ഗസായിലെ പുരാതനമായ ക്രിസ്ത്യന്‍ ദേവാലയo.
ഗാസയിലെ സെന്റ് പോർഫിറിയസ് ചര്‍ച്ചിലാണ് ആയിരക്കണക്കിന് പലസ്തീനികള്‍ അഭയം തേടിയെത്തിയത്.
ജീവനും കയ്യില്‍ പിടിച്ച് ചര്‍ച്ചിലെത്തിയവരില്‍ പല വിശ്വാസങ്ങള്‍ പിന്തുടരുന്നവരുണ്ടായിരുന്നുവെന്ന് അഭയം തേടിയെത്തിയ വാലാ സോബെ എന്ന യുവതി പറഞ്ഞു.
ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട് എത്തുന്നവരെ സഹായിക്കാൻ 24 മണിക്കൂറും സേവന സന്നദ്ധരായി വൈദികന്മാരുo ഇവിടെയുണ്ട്.
ഗ്രീക്ക് ഓർത്തഡോക്‌സ് സഭയുടേതായ സെന്റ് പോർഫിറിയസ് ദേവാലയം 1150 നും 1160 നും ഇടയിൽ നിർമിച്ചതാണ്. അഞ്ചാം നൂറ്റാണ്ടില്‍ ഗാസയില്‍ ജീവിച്ചിരുന്ന ബിഷപ്പിന്റെ പേരാണ് പള്ളിക്ക് നല്‍കിയത്.
ഗാസയിലെ പലസ്തീനികള്‍ക്ക് മതഭേദമില്ലാതെ ഈ ദേവാലയം പ്രതിസന്ധി സമയങ്ങളില്‍ ആശ്വാസം നൽകിയിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group