2023-ൽ ലിസ്ബണിൽ നടക്കാൻ പോകുന്ന ലോക യുവജന സംഗമത്തിന്റെ പ്രത്യേക മധ്യസ്ഥരായി വിശുദ്ധ ജോൺ പോൾ രണ്ടാമനെയും വാഴ്ത്തപ്പെട്ട കാർലോ അക്കുറ്റിസിനെയും പ്രഖ്യാപിച്ചു.
ജോൺ പോൾ രണ്ടാമന്റെ ജന്മദിനം കൂടിയായിരുന്ന ഇന്നലെ കർദിനാൾ മാനുവൽ ക്ലെമന്റെയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ഓഗസ്റ്റ് 1 മുതൽ ആറുവരെ തീയതികളിലാണ് ലോക യുവജന സംഗമം നടക്കുക.1985 ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് ലോക യുവജന സംഗമം ആരംഭിച്ചത്. മൂന്നു വർഷം കൂടുമ്പോൾ ലോകത്തിന്റെ വിവിധbഭാഗങ്ങളിൽ നിന്നുളള യുവജനങ്ങൾ മാർപാപ്പയുടെ സാന്നിധ്യത്തിൽ ഒരുമിച്ചു കൂടുന്ന സംഗമമാണ് ഇത്.
ഈ വർഷം ഓഗസ്റ്റിലായിരുന്നു ലോക യുവജന സംഗമം നടക്കേണ്ടിയിരുന്നത്. എന്നാൽ കോവിഡ് വ്യാപനത്തെ തുടർന്നാണ് സംഗമം 2023ലേക്ക് മാറ്റിയത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group