ഉക്രൈൻ സൈന്യത്തോടൊപ്പം മാലാഖമാരും യുദ്ധം ചെയ്യുന്നു : ആർച്ച് ബിഷപ്പ്

ഉക്രൈൻ- റഷ്യ യുദ്ധമാരംഭിച്ചതിനെ തുടർന്ന് പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന യുക്രൈൻ ജനതയ്ക്ക് ആശ്വാസം പകർന്നു കൊണ്ട് മേജർ ആർച്ച് ബിഷപ് സിവിയാറ്റോസ്ലാവ് ഷെവ്ചുക്ക്.

പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന യുക്രൈന് മാലാഖമാർ സഹായകരും
സംരക്ഷകരുമാണെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു.

ജനങ്ങൾ പലരും തങ്ങൾ പ്രകാശപൂർണ്ണരായ മാലാഖമാർ രാജ്യത്തിന് ചുറ്റും കാവൽ നില്ക്കുന്നതായി കണ്ടുവെന്നു തന്നോട് പറഞ്ഞിട്ടുള്ളതായും അദ്ദേഹം അറിയിച്ചു.

കീവിന്റെ മധ്യസ്ഥനായ വിശുദ്ധ മിഖായേലും സ്വർഗ്ഗീയ സൈന്യവുമാണ് അതെന്ന് താൻ വിശ്വസിക്കുന്നുവെന്നും,അതുകൊണ്ട് തന്നെ മാലാഖമാർ യുക്രെയ്ൻ സൈന്യത്തോട് ചേർന്ന് യുദ്ധം ചെയ്യുന്നുണ്ടെന്നും തന്റെ വീഡിയോ സന്ദേശത്തിൽ അദ്ദേഹം പങ്കുവച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group